Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

27 December, 2017 10:50:57 PM


കാര്‍ഷികമേഖലയില്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് 'വൈഗ' ശില്‍പശാലയും പ്രദര്‍ശനവുംതൃശ്ശൂര്‍: കാര്‍ഷിക മേഖലയില്‍നിന്ന് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും വിപണന മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിനും ലക്ഷ്യമിട്ട് കൃഷിവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് 'വൈഗ' അന്തര്‍ദേശീയ ശില്‍പശാലയും പ്രദര്‍ശനവും ആരംഭിച്ചു. ശില്‍പശാലയുടെ ഉദ്ഘാടനം ഗവര്‍ണര്‍ പി. സദാശിവം നിര്‍വഹിച്ചു. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനായി. കെ. രാജന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ടിക്കാറാം മീണ എന്നിവര്‍ പങ്കെടുത്തു.കാര്‍ഷികോല്പന്നങ്ങളുടെ മൂല്യവര്‍ധനവിനെക്കുറിച്ചുള്ള അറിവും പ്രോത്സാഹനവും ഏകജാലകത്തിലൂടെ ലഭ്യമാക്കാനാണ് വൈഗയിലൂടെ ഉദ്ദേശിക്കുന്നത്. ഉല്പന്നനിര്‍മാണം, യന്ത്രസാമഗ്രികള്‍, സാമ്പത്തിക സഹായം, വിപണന മാര്‍ഗങ്ങള്‍, പാക്കേജിംഗ്, ലൈസന്‍സിംഗ്, സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി ഉല്പന്ന-നിര്‍മാണ-വിപണന ശൃംഖലയിലെ എല്ലാ ഘട്ടങ്ങളെക്കുറിച്ചുമുള്ള ശരിയായ അവബോധം സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും നല്‍കുകയാണ് ശില്പശാലയുടെ ലക്ഷ്യം. വിവിധ സെക്ഷനുകളില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ.ടി.ജലീല്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും.


തായ്‌ലന്‍റ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും ശില്പശാലയില്‍ പങ്കെടുക്കും. യുവകര്‍ഷകര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാന്‍ 30ന് യുവ കര്‍ഷക സംരംഭക സംഗമം സംഘടിപ്പിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൃഷിയോടു താല്പര്യമുള്ളവരാക്കാന്‍ വിവിധ കലാമത്സരങ്ങള്‍ സംഘടിപ്പിക്കും. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കൂടാതെ, മൂല്യവര്‍ധിത സാങ്കേതികവിദ്യ, കൃഷി ഉപകരണങ്ങള്‍, ഉത്പന്ന നിര്‍മാണ സാമഗ്രികള്‍, നഴ്‌സറികള്‍ തുടങ്ങിയവയുടെ പ്രദര്‍ശനമുണ്ട്. നാടന്‍ ഭക്ഷണശാലകള്‍ ഉള്‍പ്പെടെ 300 സ്റ്റാളുകളാണുള്ളത്. വൈകിട്ട് കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്. 31ന് സമാപിക്കും.


- പി.എം.മുകുന്ദന്‍
Share this News Now:
  • Google+
Like(s): 76