Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

27 December, 2017 10:35:21 PM


ഓപ്പറേഷന്‍ ശരണബാല്യം: കോട്ടയം ജില്ലയില്‍ നടപടി തുടങ്ങികോട്ടയം: ബാലവേല, ബാലഭിക്ഷാടനം എന്നിവ തടയുന്നതിനായി സംസ്ഥാനത്ത് തുടക്കമിട്ട ശരണബാല്യം പദ്ധതി കോട്ടയം ജില്ലയില്‍ തുടങ്ങുന്നതിന് ജില്ലാ ഭരണകൂടം നടപടി തുടങ്ങി. മണ്ഡലകാലം കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച ഓപ്പറേഷന്‍ ശരണബാല്യം പദ്ധതിയാണ് കോട്ടയം ജില്ലയിലും വ്യാപിപ്പിക്കുന്നത്. ബാലഭിക്ഷാടനം, ബാലവേല എന്നിവയിലേര്‍പ്പെടുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ജില്ലയില്‍ ആറു ചൈല്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരെ തെരഞ്ഞെടുത്തു.


24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കുകളും പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. മണ്ഡല-മകരവിളക്ക് കണക്കിലെടുത്ത് ജില്ലയില്‍ എരുമേലി - കാഞ്ഞിരപ്പളളി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും നിലവില്‍ റെസ്‌ക്യൂ ഫോഴ്‌സിന്റെ പ്രവര്‍ത്തനം. എരുമേലി- അഴുത ഭാഗങ്ങളില്‍ തീര്‍ത്ഥാടനം മറയാക്കി കുട്ടികളെ ഭിക്ഷാടനത്തിന് അയക്കുന്ന സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.


ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ എരുമേലി കേന്ദ്രീകരിച്ച് രക്ഷപെടുത്തുന്ന കുട്ടികളെ താല്ക്കാലികമായി പാര്‍പ്പിക്കുന്നതിനുളള ഷെല്‍ട്ടര്‍ ഹോം സജ്ജമാക്കുന്നതിനും നടപടി സ്വീകരിച്ചു വരികയാണ്. കണ്ടെത്തുന്ന കുട്ടികളെ ഡി എന്‍ എ പരിശോധനക്ക് വിധേയമാക്കുകയും കുട്ടികളെ കൊണ്ടു നടക്കുന്നവര്‍ രക്തബന്ധമുളളവരാണെങ്കില്‍ നാട്ടിലേക്കു മടക്കി അയക്കുകയും ചെയ്യും.


ഡിഎന്‍എ പരിശോധന പരാജയപ്പെട്ടാല്‍ കുട്ടികള്‍ക്കൊപ്പമുളളവര്‍ക്കെതിരെ കേസെടുക്കും. ശബരിമല സീസണ്‍ കേന്ദ്രീകരിച്ച് ഭിക്ഷാടന മാഫിയയുടെ കീഴില്‍ അന്യസംസ്ഥാനക്കാരായ നിരവധി കുട്ടികളാണ് സംസ്ഥാനത്തെത്തുന്നത്. ഇവരെ ഭിക്ഷാടനത്തിനും മാല, വള വിപണനത്തിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. താല്ക്കാലിക ഷെഡുകളിലും വാടകവീടുകളിലും താമസിപ്പിക്കുന്ന പെണ്‍കുട്ടികള്‍ അടക്കമുളളവര്‍ ലൈംഗിക ചൂഷണത്തിന് വിധേയരാവുന്നതായി റിപ്പോര്‍ട്ടുണ്ട്. ശിശുക്ഷേമ സമിതിയുടെ ടോള്‍ ഫ്രീ നമ്പരായ 1517 ലേക്ക് വിളിച്ച് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കാം.


ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ 8281899464 എന്ന നമ്പരിലേക്ക് വാട്‌സ് ആപ്പ് വഴിയും വിവരങ്ങള്‍ അറിയിക്കാം. കളക്‌ട്രേറ്റില്‍ എഡിഎം കെ.രാജന്റെ അദ്ധ്യക്ഷതയില്‍ ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനോയ് വി ജെ  ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) പി. രഘുനാഥ്, ശ്രീകുമാര്‍ (ഡി സി ആര്‍ ബി എ എസ് ഐ) ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്‍, കെ.യു മേരിക്കുട്ടി (ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി) തുടങ്ങിയവര്‍ പങ്കെടുത്തു. Share this News Now:
  • Google+
Like(s): 380