27 December, 2017 08:18:41 PM


ഐ​ആ​ർ​സി​ടി​സി​ക്ക് വ്യാ​ജ സോ​ഫ്റ്റ്‌​വെ​യ​ർ നി​ർ​മി​ച്ച സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ



ദില്ലി: റെ​യി​ൽ​വെ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​ന​മാ​യ ഐ​ആ​ർ​സി​ടി​സി​ക്ക് വ്യാ​ജ​ൻ നി​ർ​മി​ച്ച സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ ന​ട​ത്തു​ന്ന​തി​ന് വ്യാ​ജ സോ​ഫ്റ്റ്‌​വെ​യ​ർ നി​ർ​മി​ച്ച സി​ബി​ഐ സോ​ഫ്റ്റ്‌​വെ​യ​ർ പ്രോ​ഗ്രാ​മ​ർ അ​ജ​യ് ഗാ​ർ​ഗ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

റെ​യി​ൽ​വെ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ സൈ​റ്റാ​യ ഐ​ആ​ർ​സി​ടി​സി​യി​ൽ ഇ​യാ​ൾ 207 മു​ത​ൽ നാ​ലു വ​ർ​ഷം ജോ​ലി ചെ​യ്തി​രു​ന്നു. ഇ​തി​ലൂ​ടെ​യാ​ണ് ഐ​ആ​ർ​സി​ടി​സി​യു​ടെ സോ​ഫ്റ്റ്‌​വെ​യ​ർ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ ഇ​യാ​ൾ മ​ന​സി​ലാ​ക്കി​യ​ത്. ഇ​യാ​ളു​ടെ സ​ഹാ​യി അ​നി​ൽ ഗു​പ്ത​യും അ​റ​സ്റ്റി​ലാ​യി. അ​നി​ൽ ഗു​പ്ത​യാ​ണ് ഏ​ജ​ന്‍റു​മാ​ർ​ക്ക് സോ​ഫ്റ്റ്‌​വെ​യ​ർ ന​ൽ​കി​യി​രു​ന്ന​ത്. ജ്വാ​ൻ​പു​രി​ൽ ഏ​ഴും മും​ബൈ​യി​ൽ മൂ​ന്നും ഏ​ജ​ന്‍റു​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 

സി​ബി​ഐ രാ​ജ്യ​ത്തു​ട​നീ​ളം 14 സ്ഥ​ല​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി. 89 ല​ക്ഷം രൂ​പ​യും 69 ല​ക്ഷ​ത്തി​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ൾ പ​ണ​ത്തി​നു പ​ക​രം ബി​റ്റ്കോ​യി​ൻ ആ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്. 2012 ൽ ​ആ​ണ് അ​ജ​യ് ഗാ​ർ​ഗ് സി​ബി​ഐ​യി​ൽ ചേ​രു​ന്ന​ത്. ഇ​യാ​ളു​ടെ സോ​ഫ്റ്റ്‌​വെ​യ​റി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് ടി​ക്ക​റ്റു​ക​ൾ ഒ​റ്റ​യ​ടി​ക്ക് ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 24