27 December, 2017 06:30:16 PM


ആരോഗ്യ മന്ത്രി അഴിമതി നടത്തി; രാജിവയ്ക്കണമെന്ന് കെ.സുരേന്ദ്രന്‍



കോഴിക്കോട്: ആരോഗ്യ മന്ത്രി അഴിമതി നടത്തിയതായി തെളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ചികിത്സിക്കാതെ മന്ത്രി പണം എഴുതി വാങ്ങി. വ്യാജരേഖകള്‍ നല്‍കി പണം തട്ടി. ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ടീയ സദാചാരമുണ്ടങ്കില്‍ സിപിഎമ്മും മുഖ്യമന്ത്രിയും മന്ത്രി കെ.കെ.ശൈലജയോട് രാജി ആവശ്യപ്പെടണം മന്ത്രിക്കെതിരെ വിജിലന്‍സിന് പരാതി നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു



Share this News Now:
  • Google+
Like(s): 22