Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

27 December, 2017 11:04:29 AM


ഓഖി ദുരന്തം: കേന്ദ്രസംഘത്തിന്‍റെ സന്ദര്‍ശനം ഇന്നും തുടരും



തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രസംഘത്തിന്‍റെ സന്ദര്‍ശനം ഇന്നും തുടരും ഓഖി ദുരന്തത്തിന്‍റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാനെത്തിയ ആഭ്യന്തരവകുപ്പ് അഡീഷണല്‍സെക്രട്ടറി ബിപിന്‍ മല്ലിക്കിന്‍റെ  നേതൃത്വത്തിലുള്ള സംഘം ഇന്ന് തിരുവനന്തപുരവും വ്യാഴാഴ്ച കൊല്ലവും സന്ദര്‍ശിക്കും.

എറണാകുളത്തെത്തിയ കേന്ദ്ര സംഘത്തിലുള്ള അഞ്ചു പേര്‍ രണ്ടു സംഘമായി തിരിഞ്ഞ് ഇന്ന് എറണാകുളം, തൃശൂര്‍ ജില്ലകളിലെ ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 29ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന സംഘം മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ദുരിതാശ്വാസം , പുനര്‍നിര്‍മാണം , പുനരധിവാസം, മുന്നറിയിപ്പു സംവിധാനം എന്നിവയ്ക്കായി 7340 കോടിയുടെ പാക്കേജാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.



Share this News Now:
  • Google+
Like(s): 108