Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

27 December, 2017 10:34:13 AM


ചങ്ങരംകുളത്തെ കരയിപ്പിച്ച ക്രിസ്മസ് അവധി; മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന്


മലപ്പുറം: ചങ്ങരംകുളം നരണിപ്പുഴയില്‍ തോണി മറിഞ്ഞു മരിച്ച ആറു കുട്ടികളുടെയും സംസ്കാരം ഇന്നു നടക്കും. രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സര്‍ക്കാരിന്‍റെ പ്രത്യേക ഉത്തരവിലൂടെ പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കി. അപകടം നടന്ന നരണിപ്പുഴയുടെ തീരത്തു മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണു നാടിനെ നടുക്കിയ അപകടമുണ്ടായത്.

ബന്ധുക്കളായ ആറു വിദ്യാർഥികളാണു മുങ്ങിമരിച്ചത്. മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരങ്ങളുടെ മക്കളാണ് അപകടത്തിൽപെട്ടത്. നരണിപ്പുഴ മാപ്പലക്കൽ വേലായുധന്റെ മകൾ വൈഷ്ണ (20), മാപ്പലക്കൽ ജയന്റെ മക്കളായ പൂജ (14), ജനീഷ (എട്ട്), മാപ്പലക്കൽ പ്രകാശന്റെ മകൾ പ്രസീന (12), നരണിപ്പുഴ മാച്ചേരിയത്ത് അനിലിന്റെ മകൻ ആദിദേവ് (നാല്), പനമ്പാട് വിളക്കത്തേരി ശ്രീനിവാസന്റെ മകൻ ആദിനാഥ് (14) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം നടപടിക്രമങ്ങള്‍ പാലിച്ചു പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അപകടം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. തോണി അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ചങ്ങരംകുളത്തെ ആശുപത്രി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.




Share this News Now:
  • Google+
Like(s): 53