Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

26 December, 2017 05:40:26 PM


വിഷമയമായ പാലും ഹോര്‍മോണ്‍ കുത്തിവെച്ച ഇറച്ചിയും ഉപേക്ഷിക്കണം: മന്ത്രി രാജുവൈക്കം: പ്രകൃതിയും ഭൂമിയും മണ്ണും സംരക്ഷിക്കപ്പെടണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം നവകേരള മിഷനിലൂടെ നടപ്പാക്കപ്പെടുമ്പോള്‍ പാല്‍, മുട്ട എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയെന്നതും ലക്ഷ്യമിടുന്നുവെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പുമന്ത്രി അഡ്വ. കെ രാജു. മൃഗസംരക്ഷണവകുപ്പിന്റെ 2017-18 വര്‍ഷത്തെ മാതൃകാ പഞ്ചായത്ത് വികസനപദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട വൈക്കം മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിനെ മാതൃകാഗ്രാമമായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.


മുട്ടയുടെ ഉത്പാദനം 20 ശതമാനവും ഇറച്ചിക്കോഴിയുടേത് 40 ശതമാനവുമെന്ന ഇപ്പോഴത്തെ നിലയില്‍ നിന്നും നമ്മുടെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമാകുംവിധമുളള ഉത്പാദനം ഈ മേഖലകളില്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷമയമായ പാലും ഹോര്‍മോണ്‍ കുത്തിവെച്ച ഇറച്ചിയും ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുവാന്‍ ഓരോരുത്തരും തയ്യാറാകണം. വീടുകളില്‍ പശു, കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമായ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുളളത്. അടുത്ത ഒരു വര്‍ഷം കൊണ്ട് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇറച്ചിക്കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബശ്രീയുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. ഒരു ദിവസം പ്രായമുളള ആയിരം കോഴിക്കുഞ്ഞുങ്ങളെ ഒരു കുടുംബശ്രീ യൂണിറ്റിനു നല്‍കി 45 ദിവസം വളര്‍ത്തിയതിനുശേഷം കിലോക്ക് 68 രൂപ നല്‍കി പൗള്‍ട്രി ഡെവലപ്‌മെന്റ് ബോര്‍ഡ് തന്നെ തിരിച്ചെടുക്കുന്നതാണ് പദ്ധതി. കേരളത്തിലാകെ ഇത്തരത്തില്‍ 5000 യൂണിറ്റുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.


1000 സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതം നല്‍കുന്ന പദ്ധതിയും മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്നു. ഇത്തരത്തിലുളള പദ്ധതികളെല്ലാം തന്നെ ഈ മേഖലയെ സ്വയംപര്യാപ്തമാക്കുന്നതിന് ലക്ഷ്യമിട്ടുളളതാണ്. മാതൃകാഗ്രാമം പദ്ധതി വിഹിതമായി 5 ലക്ഷം രൂപയാണ് മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിന് ലഭിക്കുന്നത്. എന്നാല്‍ മാതൃകാഗ്രാമം പദ്ധതി നടപ്പാക്കുമ്പോള്‍ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ആഭിമുഖ്യത്തില്‍ 2,04,61,500/-(രണ്ടുകോടി നാലുലക്ഷത്തി അറുപത്തിയോരായിരത്തി അഞ്ഞൂറ്) രൂപയാണ് ആകെ വിഹിതമാകുന്നത്. മറവന്‍തുരുത്ത് എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന ചടങ്ങില്‍ സി കെ ആശ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സുഗതന്‍, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ബി രമ,  ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍.ശശി പദ്ധതി വിശദീകരണം നടത്തി. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഹരിക്കുട്ടന്‍ സ്വാഗതവും വെറ്ററിനറി സര്‍ജന്‍ ഡോ.ബി.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.                  Share this News Now:
  • Google+
Like(s): 248