26 December, 2017 04:44:59 PM


സൈബർ ആക്രമണത്തിനെതിരെ നടി പാർവതി ഡിജിപിക്ക് പരാതി നൽകി




തിരുവനന്തപുരം: കസബ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തനിക്കെതിരേ നവമാധ്യമങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരേ നടി പാർവതി ഡിജിപിക്ക് പരാതി നൽകി. ചലച്ചിത്ര മേളയിലെ സെമിനാറിൽ കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരേ നടി പൊതുവേദിയിൽ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് പാർവതിക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായത്. തന്നെ അപമാനിക്കുന്ന തരത്തിൽ ഒരുകൂട്ടം ആളുകൾ പ്രചരണം നടത്തുകയാണെന്നും ഇവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നടിയുടെ പരാതി. ഡിജിപിക്ക് ലഭിച്ച പരാതി സൈബർ സെല്ലിന് കൈമാറും.



Share this News Now:
  • Google+
Like(s): 159