26 December, 2017 04:31:12 PM


രാജസ്ഥാനിൽ ഗ്രാമവാസികളുടെ നിയന്ത്രണത്തില്‍ ഒരു റയില്‍വേ സ്റ്റേഷന്‍



ജയ്പൂര്‍: ഗ്രാമവാസികളുടെ നിയന്ത്രണത്തില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍. രാജസ്ഥാനിലെ റാഷിദ്പുര ഖോറി എന്ന റെയില്‍വേ സ്റ്റേഷനിലാണ് അവിടത്തെ ഗ്രാമവാസികള്‍ തന്നെ റെയില്‍വേ ജോലിക്കാരായി എത്തുന്നത്. ഗ്രാമവാസികള്‍ നിയന്ത്രിക്കുന്ന രാജ്യത്തെ ഒരേ ഒരു റെയില്‍വേ സ്റ്റേഷനാണിത്. റെയില്‍വേ അറ്റകുറ്റപണിക്ക് കാലതാമസം നേരിട്ടിരുന്നെങ്കിലും കഴിഞ്ഞമാസം മുതല്‍ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. 


ഏകദേശം 90 വര്‍ഷം പഴക്കമുള്ള സ്റ്റേഷനാണിത്. ജയ്പൂറിന്‍റെ ഭാഗമായിരുന്ന റാഷിദ് പുര 1929ലാണ് നിലവില്‍ വന്നത്. ഏതാണ്ട് 25,000 ത്തോളം ഗ്രാമവാസികള്‍ ഇവിടെ വസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യാത്രക്കാരുടെ എണ്ണം കുറവായതോടെ റെയില്‍വേ സേവനം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍  അധികാരികള്‍ക്ക്  നിവേദനം നല്‍കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 100