26 December, 2017 02:45:04 PM


ബിഡിജെഎസ് അടക്കമുള്ള ജാതി സംഘടനകളെ ഒപ്പം ചേര്‍ക്കില്ല: കോടിയേരി



വയനാട്: ബിഡിജെഎസ് അടക്കമുള്ള ജാതി സംഘടനകളെ ഒപ്പം ചേര്‍ക്കാന്‍ സിപിഎമ്മിന് ആഗ്രഹമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും ഇടതുമുന്നണിയെ വിപുലീകരിക്കനുള്ള ശ്രമം സിപിഎം നടത്തുമെന്നും കോടിയേരി പറഞ്ഞു.വര്‍ഗീയതയ്ക്കെതിരെ സമാന ചിന്താഗതിയുള്ളവര്‍ ഒരുമിച്ച്‌ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


അടിസ്ഥാന രാഷ്ട്രീയ നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന ഒരുനിലപാടും പാര്‍ട്ടി സ്വീകരിക്കില്ലെന്നും പാര്‍ട്ടി സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ദേശീയതലത്തില്‍ എടുക്കേണ്ട നിലപാടുകളെക്കുറിച്ച്‌ ചിലര്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. ഏതെങ്കിലും കക്ഷിയുമായി കൂട്ടുകെട്ടുണ്ടാക്കിയാല്‍ ബിജെപിക്ക് ബദലാകില്ല, ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ്സ് അല്ലെന്നും നയപരമായി യോജിപ്പുള്ളവരുമായി വേണം കൂട്ടുകെട്ട് ഉണ്ടാക്കേണ്ടതെന്നും കോടിയേരി പറഞ്ഞു. സിപിഎം വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.



Share this News Now:
  • Google+
Like(s): 58