Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

26 December, 2017 02:24:18 PM


വത്തിക്കാനില്‍ ഉണ്ണി യേശുവിന്‍റെ പ്രതിമ മോഷ്ടിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍



വത്തിക്കാന്‍ സിറ്റി : ക്രിസ്തുമസ് ദിനത്തില്‍ വത്തിക്കാനില്‍ ഉണ്ണി യേശുവിന്‍റെ  പ്രതിമ മോഷ്ടിക്കാന്‍ ശ്രമിച്ച വത്തിക്കാന്‍ സ്വദേശിയായ യുവതി പൊലീസ് പിടിയില്‍.സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ഗാര്‍ഡനില്‍ ഒരുക്കിയ ക്രിസ്തുമസ് രൂപക്കൂടിലേയ്ക്ക് അതിക്രമിച്ചു കയറി ഉണ്ണി യേശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി.ദൈവം സ്ത്രീയാണ് എന്ന മുദ്രാവാക്യം അവരുടെ മുതുകില്‍ എഴുതിയിരുന്നു. അര്‍ധനഗ്നയായാണ് യുവതി രൂപത്തിന്റെ അടുത്തേയ്ക്ക് ഓടിയത്.


ക്രിസ്തുമസ് ദിന ആരാധന ശുശ്രൂഷകള്‍ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്തുമസ് സന്ദേശം കൈമാറുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് സംഭവം നടന്നത്.എന്നാല്‍ ഉണ്ണി യേശുവിനെ എടുത്ത് കടക്കുന്നതിന് മുന്‍പ് തന്നെ ഇവരെ പൊലീസ് പിടികൂടി.അതേസമയം വത്തിക്കാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നത് ചുണ്ടിക്കാട്ടുന്നതിനുള്ള മാര്‍ഗമാണ് ഈ പ്രതിഷേധമെന്ന് ആക്ടിവിസ്റ്റ് ആലിസ വിനോറോഗ്രാവോ പറഞ്ഞു.



Share this News Now:
  • Google+
Like(s): 66