Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

26 December, 2017 02:17:32 PM


മുഖ്യ രാഷ്ട്രീയ ശത്രു ബിജെപി തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍



തൃശൂര്‍: മുഖ്യരാഷ്ട്രീയ ശത്രു ബി.ജെ.പിയും ആര്‍.എസും.എസും തന്നെയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തി​​െന്‍റ ബഹുസ്വരത ഇല്ലാതാക്കാനുള്ള ശ്രമമാണ് സംഘപരിവാറി​​​െന്‍റത്​. രാജ്യം വന്‍ പൊട്ടിത്തെറിയുടെ വക്കിലാണ്​. കടക്കെണി, വിലക്കയറ്റം തുടങ്ങി നരവധി പ്രശ്​നങ്ങള്‍ കര്‍ഷകരടക്കമുള്ളവര്‍ നേരിടുന്നു. ബി.ജെ.പി തെരഞ്ഞെടുപ്പ്​ സമയത്ത്​ നല്‍കിയ വാഗ്​ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടന പ്രസംഗത്തിലാണ് പിണറായിയുടെ വിമര്‍ശനം.


ജില്ലാ സമ്മേളനത്തി​​െന്‍റ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചത് ബി.ജെ.പിയെയായിരുന്നു. നോട്ടു നിരോധനവും ജി.എസ്.ടിയും ഏല്‍പിച്ച ആഘാതം ഒരു ഭാഗത്ത്. ന്യൂനപക്ഷ വേട്ടയും വര്‍ഗീയ സംഘര്‍ഷവും മറുഭാഗത്ത്. രാജ്യം വലിയ ആപത്തിലാണെന്ന് പിണറായി പറഞ്ഞു.


ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുക , ബദല്‍ ഉയര്‍ത്തുക എന്ന കോയമ്ബത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസി​​െന്‍റ നിര്‍ദ്ദേശ പ്രകാരമാണ് ഭരണം മുന്നോട്ട് കൊണ്ടു പോകുന്നത്. മൂന്നു ദിവസത്തെ സമ്മേളനത്തിലുടനീളം പിണറായി പങ്കെടുക്കും. 399 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്​.



Share this News Now:
  • Google+
Like(s): 146