26 December, 2017 12:20:15 PM


ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു



അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് അദ്ദേഹം സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാകുന്നത്. പ്രധാനമന്ത്രിയുടെ ജന്മനാടായ ഗുജറാത്തിൽ ബിജെപി തുടർച്ചയായി ആറാം തവണയാണ് അധികാരത്തിലെത്തുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണിക്ക് പിന്നാലെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായി നിതിൻ പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു.


ഗാന്ധിനഗറിലെ സെക്രട്ടറിയേറ്റ് മൈതാനത്ത് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന ബിജെപി നേതാവ് എൽ.കെ.അദ്വാനി, ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ, ബിഹാർ മുഖ്യമന്ത്രി നിധീഷ് കുമാർ, ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മേദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ആസാം മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ, രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ്, രാം വിലാസ് പാസ്വാൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു



Share this News Now:
  • Google+
Like(s): 105