Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

26 December, 2017 11:36:58 AM


ഓഖി ദുരന്തം: കേന്ദ്രസംഘം ഇന്ന് കേരളത്തില്‍, കോര്‍ഡിനേഷന്‍ ചുമതല കളക്ടര്‍മാര്‍ക്ക്



തിരുവനന്തപുരം ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്‍റെ നാശനഷ്ടം വിലയിരുത്താനായി കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍മാലിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘം ദുരന്തമേഖലകളില്‍ സന്ദര്‍ശിക്കും. എട്ടുപേരടങ്ങുന്ന സംഘം 29 വരെ കേരളത്തിലുണ്ടാകും. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്ക് പുറമെ തൃശ്ശൂര്‍, മലപ്പുറം, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലേയും സ്ഥിതിഗതികള്‍ സംഘം വിലയിരുത്തും.
 
ഓഖി ദുരന്തം നാശം വിതച്ച കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ കേന്ദ്രസംഘം പ്രത്യേക സന്ദര്‍ശനം നടത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മാനിച്ചാണ് കേന്ദ്രസംഘം എത്തുന്നത്. മരിച്ചതും കാണാതായതുമായ മല്‍സ്യത്തൊഴിലാളികളുടെ കണക്ക്, മല്‍സ്യബന്ധന ഉപകരങ്ങളുടെയും ബോട്ടിന്‍റെയും നാശനഷ്ടം, വീടുകളുടെ നാശനഷ്ടം, കൃഷിനാശം തുടങ്ങിയവ കേന്ദ്രസംഘം പരിശോധിക്കും. ദേശീയ ദുരന്തനിവാരണ ഫണ്ടിന്‍റെ മാര്‍ഗ്ഗരേഖ പ്രകാരം കണക്കാക്കിയ 422 കോടിയ്ക്ക് പുറമെ 7340 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയിട്ടുള്ളത്. കേന്ദ്രസംഘത്തിന്‍റെ കോര്‍ഡിനേഷന്‍ ചുമതല ജില്ലാകളക്ടര്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. 



Share this News Now:
  • Google+
Like(s): 203