Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

26 December, 2017 11:25:43 AM


രാഷ്ട്രീയ പ്രവേശം ; നിലപാട് ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്ന് രജനികാന്ത്



ചെന്നൈ:   രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനങ്ങള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഡിസംബര്‍ 31ന് അന്ത്യമാവും. ചൊവ്വാഴ്ച രാവിലെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആരാധകരെ കണ്ടപ്പോഴായിരുന്നു രജനി ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 26 ചൊവ്വാഴ്ച മുതല്‍ 31വരെയാണ് രജനി ആരാധകരെ കാണുന്നത്. രാവിലെ എട്ടുമണി മുതല്‍ ഉച്ച കഴിഞ്ഞ് മൂന്നു മണിവരെയാണ് കൂടിക്കാഴ്ച. ദിവസം ആയിരം പേരുമായി അദ്ദേഹം സംവദിക്കും. 

രാഷ്ട്രീയത്തില്‍ ചേരുന്നുവെന്നു പറയുന്നില്ല, പക്ഷേ എന്റെ നിലപാട് ഞാന്‍ ഡിസംബര്‍ 31ന് പ്രഖ്യാപിക്കും. രാഷ്ട്രീയത്തിലിറങ്ങുന്നതിന് ചെറിയ വിമുഖതയുണ്ട്. അതിനകത്തെ അവസ്ഥ അറിയാവുന്നതു കൊണ്ടുള്ളതാണത്. ഞാന്‍ രാഷ്ട്രീയത്തിന് അപരിചിതനായ വ്യക്തിയല്ല. പക്ഷേ അതിലേക്കിറങ്ങാന്‍ കുറച്ചു വൈകിപ്പോയി. യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം. അതിനു തന്ത്രങ്ങള്‍ ആവശ്യമാണ്. രാഷ്ട്രീയത്തിലിറങ്ങുന്നതു തന്നെ വിജയത്തിനു തുല്യമാണെന്ന്  രജനികാന്ത് പറഞ്ഞു. 

അറുപത്തിയേഴുകാരനായ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ രണ്ടു പതിറ്റാണ്ടു കാലമായി ആരാധകര്‍ക്കൊപ്പമുണ്ട്. അതിന് അറുതി വരുന്നുവെന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഇപ്പോള്‍ താരം നല്‍കിയിരിക്കുന്നത്.ഇക്കഴിഞ്ഞ മേയില്‍ നടന്ന ആരാധകസംഗമത്തില്‍ തന്‍റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന രജനി നല്‍കിയിരുന്നു. ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലെത്തുമെന്നും ആര്‍ക്കും അത് തടയാന്‍ സാധിക്കില്ലെന്നുമാണ് രജനി വ്യക്തമാക്കിയത്. യുദ്ധം വരുമ്പോള്‍ നമുക്ക് ഒരുമിക്കാം എന്ന് പറഞ്ഞായിരുന്നു സൂപ്പര്‍സ്റ്റാര്‍ അന്ന് സംഗമം അവസാനിപ്പിച്ചത്. ഉലകനായകന്‍ കമലഹാസനും താന്‍ ഉടന്‍ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് സൂചന നല്‍കിയിരുന്നു. ജനങ്ങളോട് സംവദിക്കാന്‍ മൊബൈല്‍ ആപും കമല്‍ പുറത്തിറക്കിയിരുന്നു.



Share this News Now:
  • Google+
Like(s): 52