Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

26 December, 2017 11:13:04 AM


ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ പത്തൊന്‍പതുകാരി കൂട്ടബലാത്സംഗത്തിനിരയായി



ദില്ലി: ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ വെച്ച് പത്തൊന്‍പതുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഗുരുഗ്രാം ഡല്‍ഹി അതിര്‍ത്തിയിലാണ് സംഭവം. ഡ്രൈവറും സഹയാത്രികനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍ ബിദുര്‍ സിങ്, യാത്രക്കാരനായ സുമിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടി ഗുരുഗ്രാമിലെ മാളിലാണ് ജോലിചെയ്യുന്നത്. ജോലി കഴിഞ്ഞ് ഡല്‍ഹിയിലേക്ക് തിരിച്ച് വരുമ്പോഴായിരുന്നു സംഭവം.


ശങ്കര്‍ ചൗക്കില്‍ നിന്നാണ് പെണ്‍കുട്ടി ടാക്‌സി വിളിച്ചത്. പെണ്‍കുട്ടി കയറുമ്പോള്‍ മൂന്നുപേരുണ്ടായിരുന്നു ടാക്‌സിയില്‍. രാജോക്രിയില്‍ ഒരാള്‍ ഇറങ്ങി. ഉത്തം നഗര്‍ സ്റ്റേഷനിലാണ് തനിക്ക് ഇറങ്ങേണ്ടതെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ അവിടെ നിര്‍ത്താതെ ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ ടാക്‌സി ഓടിച്ച് ഉപദ്രവിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പിന്നീട് മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.


ദ്വാരക സെക്ടര്‍ 21 മെട്രോ സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് ഞായറാഴ്ച്ച പുലര്‍ച്ചെ 12.30ഓടെയാണ് പോലീസിന് സഹായം അഭ്യര്‍ഥിച്ചു കൊണ്ടുള്ള ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ഒരു പെണ്‍കുട്ടി ഇവിടെയിരുന്ന് കരയുകയാണെന്നും അവരെ രണ്ട് പേര്‍ ബലാത്സംഗം ചെയ്‌തെന്നും ഫോണ്‍ വിളിച്ചയാള്‍ പോലീസിനോട് പറഞ്ഞു. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് പെണ്‍കുട്ടിയെ വൈദ്യ പരിശോധയ്ക്ക് വിധേയയാക്കി.


ടാക്‌സിയുടെ നമ്പറിന്റെ ഏതാനും അക്കങ്ങള്‍ പെണ്‍കുട്ടിക്ക് ഓര്‍മ്മയുണ്ടായിരുന്നു. കുറ്റവാളികളെ കുറിച്ചുള്ള വിവരണവും പൊലീസിന് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.



Share this News Now:
  • Google+
Like(s): 45