Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

25 December, 2017 03:09:46 PM


ആർഎസ്എസ് കാര്യാലയം കത്തിക്കാൻ ശ്രമം: ഏറ്റുമാനൂരിൽ ചൊവ്വാഴ്ച ഹർത്താൽ



കോട്ടയം: ഏറ്റുമാനൂരിലെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ ചൊവ്വാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. ഏറ്റുമാനൂർ നഗരസഭാ അതിർത്തിയിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ശബരിമല സീസൺ പ്രമാണിച്ച് ഏറ്റുമാനൂർ ക്ഷേത്ര മൈതാനത്തെ കടകളെയും മെഡിക്കൽ ഷോപ്പുകളെയും ആശുപത്രികളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദീർഘദൂര വാഹനങ്ങളെയും ഹർത്താൽ ബാധിക്കില്ല.


എസ് എഫ് ഐ - എ ബി വി പി പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആർ എസ് എസ് കാര്യാലയത്തിന് നേരെ അക്രമം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാത്രി 11 മണിയോടെ ഒരു സംഘം ആളുകൾ ഓഫീസ് അഗ്നിക്കിരയാക്കാൻ ശ്രമിച്ചത്. സി പി എം കാരാണ് അക്രമത്തിന് പിന്നിലെന്ന് ആർ എസ് എസ് ഭാരവാഹികൾ ആരോപിച്ചു.



ഏറ്റുമാനൂർ ഐ ടി ഐ യിലെ എസ് എഫ് ഐ വിദ്യാർത്ഥികളും ഏറ്റുമാനൂരപ്പൻ കോളേജിലെ എ ബി വി പി വിദ്യാർത്ഥികളും തമ്മിലുണ്ടായ വാക്കേറ്റം സംഘട്ടനത്തിൽ കലാശിച്ചു. ഒരാൾക്ക് പരിക്കേറ്റു. എസ്എഫഐ പ്രവർത്തകർ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന് സമീപമുള്ള ആർ എസ് എസ് കാര്യാലയം ആക്രമിച്ച് അടിച്ചു തകർത്തു. കാര്യാലയത്തിന് മുന്നിൽ നിർത്തിയിരുന്ന ആറോളം ബൈക്കുകളും  തല്ലി തകർത്തു.


കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഐടിഐയില്‍ നിന്നെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരും ഏറ്റുമാനൂരപ്പന്‍ കോളേജിലെ എബിവിപി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘർഷത്തിന്‍റെ ബാക്കിയായാണ് ഏറ്റുമാനൂരില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ  ഐ ടി ഐ യിൽ നിന്നും എത്തിയ  ഒരു സംഘം വിദ്യാർത്ഥികൾ ഏറ്റുമാനുരപ്പൻ കോളേജിലെ വിദ്യാർത്ഥികളുമായി ഏറ്റുമട്ടുകയായിരുന്നു. അന്ന് ആക്രമണത്തിൽ എബിവിപി പ്രവർത്തകനായ അഖിൽ രാജിന് പരിക്കേറ്റിരുന്നു. കോളേജിലെ സംഘട്ടനത്തെ തുടര്‍ന്ന് പാലാ റോഡിൽ മംഗലം കലുങ്കിനടുത്ത് വെച്ചും ഇരു പാർട്ടികളും ഏറ്റുമുട്ടിയിരുന്നു.


അതിനു ശേഷം വൈകിട്ട് മുപ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ ബൈക്കിലെത്തി ആർ എസ് എസ് കാര്യാലയത്തിനു നേരെ ആക്രമണം നടത്തകയായിരുന്നുവത്രേ. ഓഫീസിലെ  വാതിലുകളും ജനൽ ചില്ലുകളും ഫോട്ടോകളും ആക്രമണത്തിൽ തകർന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച രാത്രിയിലെ സംഭവം. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു





Share this News Now:
  • Google+
Like(s): 2141