25 December, 2017 11:50:22 AM


നടൻ ഫഹദ് ഫാസിൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി


രുവനന്തപുരം: പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിൽ നടൻ ഫഹദ് ഫാസിൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസിലാണ് അദ്ദേഹം ഹാജരായത്. ഐജിയും എസ്പിയുമടങ്ങുന്ന സംഘമായിരിക്കും ചോദ്യം ചെയ്യുകയെന്നാണ് വിവരം.

രണ്ടു തവണയായി ആഡംബര കാർ വാങ്ങി നികുതിവെട്ടിച്ച് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. നേരത്തേ, ആലപ്പുഴ ജില്ലാ സെഷൻസ് കോടതി നടന് മുൻകൂർ ജാമ്യം നൽകിയിരുന്നു. അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം. നടി അമല പോളും പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 197