25 December, 2017 07:37:39 AM


മൂ​ന്നാം ട്വ​ന്‍റി-20: ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ​ ഇ​ന്ത്യ​ക്ക് അ​ഞ്ച് വി​ക്ക​റ്റ് വി​ജ​യം




മും​ബൈ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​ക്ക് അ​ഞ്ച് വി​ക്ക​റ്റ് വി​ജ​യം. ഇ​തോ​ടെ പ​ര​ന്പ​ര ഇ​ന്ത്യ 3-0ത്തി​ന് തൂ​ത്തു​വാ​രി. ല​ങ്ക​യു​ടെ 135 റ​ണ്‍​സ് നാ​ല് പ​ന്ത് ശേ​ഷി​ക്കെ ഇ​ന്ത്യ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. രോ​ഹി​ത് ശ​ർ​മ (27), ശ്രേ​യ​സ് അ​യ്യ​ർ (30), മ​നീ​ഷ് പാ​ണ്ഡെ (32), ദി​നേ​ശ് കാ​ർ​ത്തി​ക് (18) എം.​എ​സ്. ധോ​ണി (16) എ​ന്നി​വ​രു​ടെ ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ജ​യ്ദേ​വ് ഉ​ന​ദ്ക​ട് ക​ളി​യി​ലെ​യും പ​ര​മ്പ​ര​യി​ലെ​യും താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.


മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ല​ങ്ക​യെ ബാ​റ്റിം​ഗി​ന​യ​ക്കു​ക​യാ​യി​രു​ന്നു. 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 135 റ​ണ്‍​സാ​ണ് ല​ങ്ക അ​ടി​ച്ചെ​ടു​ത്ത​ത്. അ​സേ​ല ഗു​ണ​ര​ത്നെ (36), ദ​സൂ​ണ്‍ ശ​ന​ങ്ക (29) സ​മ​ര വി​ക്ര​മ (21) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗ് പ്ര​ക​ട​ന​മാ​ണ് ല​ങ്ക​യ്ക്ക് ഈ ​ടോ​ട്ട​ലി​ൽ എ​ത്താ​ൻ സാ​ധി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഇ​ന്ത്യ​ൻ താ​രം വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ ഒ​രു വി​ക്ക​റ്റ് നേ​ടു​ക​യും ചെ​യ്തു. കു​ശാ​ൽ പെ​രേ​ര​യു​ടെ വി​ക്ക​റ്റാ​ണ് വീ​ഴ്ത്തി​യ​ത്. ജ​യ്ദേ​വ് ഉ​ന​ദ്ക​ട്, ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി.



Share this News Now:
  • Google+
Like(s): 28