24 December, 2017 11:30:29 PM


ഹലാല്‍ ഫായിദ: സിപിഎമ്മിന്‍റെ പലിശരഹിത സഹകരണ സൊസൈറ്റിക്ക്​​ കണ്ണൂരില്‍ തുടക്കം




ക​ണ്ണൂ​ര്‍: സി.​പി.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഹ​ലാ​ല്‍ ഫാ​യി​ദ കോ​ഒാ​പ​റേ​റ്റി​വ്​ സൊ​​സൈ​റ്റി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ​ലി​ശ ഉ​പ​യോ​ഗി​ക്കു​ന്ന സാ​മ്ബ​ത്തി​ക​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ത്ത വി​ഭാ​ഗ​ക്കാ​ര്‍​ക്ക്​ സു​ര​ക്ഷി​ത​മാ​യി അ​വ​രു​ടെ സ​മ്ബാ​ദ്യം നി​ക്ഷേ​പി​ക്കാ​ന്‍ പ​റ്റു​ന്ന​ത​ര​ത്തി​ലാ​യി​രി​ക്കും സൊ​സൈ​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ള്‍ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ വ്യ​ക്ത​മാ​ക്കി.


അം​ഗ​ങ്ങ​ളി​ല്‍​നി​ന്ന്​ ഷെ​യ​റാ​യും നി​ക്ഷേ​പ​മാ​യും സ്വീ​ക​രി​ക്കു​ന്ന തു​ക ഉ​പ​യോ​ഗി​ച്ച്‌​ വ്യാ​പാ​ര-​നി​ര്‍​മാ​ണ​മേ​ഖ​ല​ക​ളി​ല്‍ നി​ക്ഷേ​പം ന​ട​ത്തി​യും ലാ​ഭ​വി​ഹി​തം ന​ല്‍​കി​യു​മാ​യി​രി​ക്കും സൊ​സൈ​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും വ​ന്‍ സാ​ധ്യ​ത​യു​ള്ള മാം​സ​വ്യ​വ​സാ​യം തു​ട​ങ്ങാ​നു​ള്ള പ്രാ​രം​ഭ​പ്ര​വ​ര്‍​ത്ത​നം ഇ​തി​ന​കം സൊ​സൈ​റ്റി ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ഇ​തി​നാ​യി 30 ഏ​ക്ക​റി​ല്‍ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള ഫാം ​തു​ട​ങ്ങും.


ശു​ദ്ധ​മാ​യ മാം​സ​ഭ​ക്ഷ​ണം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​മാ​ണ് ഇ​തി​നു​പി​ന്നി​ല്‍. ക​ര്‍​ഷ​ക​ര്‍, കു​ടും​ബ​ശ്രീ എ​ന്നി​വ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് അ​തി​നാ​വ​ശ്യ​മാ​യ ആ​ടു​മാ​ടു​ക​ളെ വ​ള​ര്‍​ത്തു​ക. ഇ​തി​ലൂ​ടെ സ്​​ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് തൊ​ഴി​ല്‍​സാ​ധ്യ​ത​കൂ​ടി ല​ഭി​ക്കും. ഇ​തി​നു​പു​റ​മേ റോ​ഡ് നി​ര്‍​മാ​ണ​ക്ക​രാ​റ​ട​ക്കം ഏ​റ്റെ​ടു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സൊ​സൈ​റ്റി. ച​ട​ങ്ങി​ല്‍ മേ​യ​ര്‍ ഇ.​പി. ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി ക​മ്ബ്യൂ​ട്ട​ര്‍ സ്വി​ച്ച്‌​ ഒാ​ണ്‍ ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. കെ.​കെ. രാ​ഗേ​ഷ്​ എം.​പി, പി. ​ജ​യ​രാ​ജ​ന്‍, കെ.​കെ. സു​രേ​ഷ്, എം.​കെ. ദി​നേ​ശ്​​ബാ​ബു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. എം. ​ഷാ​ജ​ര്‍ സ്വാ​ഗ​ത​വും സി. ​അ​ബ്​​ദു​ല്‍ ക​രീം ന​ന്ദി​യും പ​റ​ഞ്ഞു.



Share this News Now:
  • Google+
Like(s): 114