24 December, 2017 11:22:47 PM


കോഴിക്കോട് പയ്യോളിയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്ത് അഗ്നിബാധ



കോഴിക്കോട്: പയ്യോളി ഗവണ്‍മെന്‍റ് ഹയർസെക്കൻഡറി സ്കൂളിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം. ആളപായമില്ല. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചു. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Google+
Like(s): 143