24 December, 2017 02:18:52 PM


വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിൽ വിൻസെന്‍റ് എംഎൽഎയ്ക്കെതിരേ കുറ്റപത്രം




തിരുവനന്തപുരം: അയൽവാസിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ കോവളം എംഎൽഎ എം. വിൻസെന്‍റിനെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ ഒന്പത് രഹസ്യമൊഴികളും 50 സാക്ഷിമൊഴികളും ഉൾപ്പെടെയാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് ജനുവരി 15ന് കോടതി പരിഗണിക്കും. 


ആത്മഹത്യാപ്രേരണ, പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിൻസെന്‍റിനെതിരെ പോലീസ് കേസ് എടുത്തിരുന്നത്. അയൽവാസിയായ വീട്ടമ്മയുമായി ദീർഘകാലമായി വിൻസെന്‍റ് അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. കേസിൽ പോലീസ് അറസ്റ്റ് ചെയ്ത എംഎൽഎ ഇപ്പോൾ ജാമ്യത്തിലാണ്.



Share this News Now:
  • Google+
Like(s): 100