24 December, 2017 02:18:29 PM


പാക്കിസ്ഥാനിൽ ക്രിസ്മസ് ആഘോഷങ്ങൾ കനത്ത സുരക്ഷയിൽ




ഇസ്‌ലാമാബാദ്: പാക്കിസഥാനിലെ ജനങ്ങൾ ഇത്തവണ ക്രിസ്മസ് ആഘോഷിക്കുന്നത് കനത്ത സുരക്ഷാവലയത്തിനുള്ളിൽ. ക്രിസ്മസിന് ദിവസങ്ങൾ മുൻപ് മാത്രം ഇവിടുത്തെ ആരാധനാലയം ആക്രമിക്കപ്പെട്ടതിനേത്തുടർന്നാണ് സുരക്ഷ കർശനമാക്കിയത്. ഡിസംബർ 17 ന് ക്വറ്റയിൽ ഉണ്ടായ ആക്രമണത്തിൽ ഒൻപതു പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷം ജനങ്ങൾ പരിഭ്രാന്തരാണെന്നും അതിനാലാണ് സുരക്ഷ ശക്തമാക്കിയതെന്നും അധികൃതർ അറിയിച്ചു. ക്രിസ്ത്യൻ മതവിഭാഗക്കാർ താമസിക്കുന്ന മേഖലകളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും പള്ളികൾ സുരക്ഷയേർപ്പെടുത്തുകയും ചെയ്തിരുന്നു. പൊതുനിരത്തുകളിലെ ആഘോഷങ്ങൾ‌ക്കും നിയന്ത്രണമേർപ്പെടുത്തിയിരുന്നു. രാജ്യത്തെ 29 പള്ളികളിലായി 100ലേറെ സുരക്ഷാസംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 194