Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

24 December, 2017 02:17:55 PM


മകളുടെ നഗ്നദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന പിതാവ്; ഞെട്ടിക്കുന്ന വിവരങ്ങള്‍



തിരുവനന്തപുരം: സ്വന്തം മകളുടെ നഗ്നദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന പിതാക്കന്‍മാര്‍ ഉൾപ്പെടുന്ന ഗ്രൂപ്പുകൾ സമൂഹമാധ്യമങ്ങളിൽ വർദ്ധിക്കുന്നു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈമാറുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കേരളത്തില്‍ വീണ്ടും സജീവമാുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു സംഘത്തില്‍ ഉള്‍പ്പെട്ടയാളെ മലപ്പുറത്ത് നിന്നും പോലീസ് പിടികൂടിയിരുന്നു. വാട്‌സ്ആപ്പിന് സമാനമായ ഇന്ത്യന്‍ ആപ്ലിക്കേഷന്‍ ടെലഗ്രാം വഴി പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പിന്റെ അഡ്മിന്‍ ഷറഫ് അലിയെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച മലപ്പുറത്ത് നിന്നും വണ്ടൂര്‍ പോലീസാണ് ഇയാളെ പിടികൂടിയത്.


ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംസ്ഥാനത്ത് സജീവമായ അശ്ലീല ടെലഗ്രാം ഗ്രൂപ്പുകളെക്കുറിച്ച് വിവരം ലഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈമാറിയിരുന്ന നാല് ഗ്രൂപ്പുകള്‍ ഷറഫ് അലി കൈകാര്യം ചെയ്തിരുന്നു. ഇതില്‍ നൂറുകണക്കിന് അംഗങ്ങളുണ്ട്. പൂമ്പാറ്റ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പുകളുടെയെല്ലാം അഡ്മിന്‍ അലിയായിരുന്നു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി.


ഗ്രൂപ്പുകളില്‍ അംഗങ്ങളായവരുടെ നമ്പര്‍ കണ്ടെത്തി ഇവരെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. പൂമ്പാറ്റ ഗ്രൂപ്പില്‍ മലയാളി കുട്ടികളുടേയോ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടേതോ അല്ലാത്ത അശ്ലീല ദൃശ്യങ്ങള്‍ മാത്രമേ പോസ്റ്റ് ചെയ്യാവൂ എന്നാണ് കര്‍ശന നിബന്ധന. ഗ്രൂപ്പില്‍ എല്ലാ അംഗങ്ങളും ആക്ടീവ് ആയിരിക്കണമെന്നാണ് മറ്റൊരു നിബന്ധന അല്ലാത്തവരെ പുറത്താക്കും.


മകളുടെ നഗ്നദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന പിതാക്കന്‍മാര്‍ വരെ ഗ്രൂപ്പിലുണ്ട്. പുതിയ വീഡിയോകളും നഗ്നദൃശ്യങ്ങളും ഷെയര്‍ ചെയ്യാത്തവരെ റിമൂവ് ചെയ്യുമെന്ന കര്‍ശന നിബന്ധന ഉള്ളതിനാല്‍ ഭൂരിപക്ഷം അംഗങ്ങളും പുതിയ വീഡിയോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇത്തരം സംഘങ്ങള്‍ക്കെതിരെ അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.



Share this News Now:
  • Google+
Like(s): 58