Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

24 December, 2017 02:10:03 PM


ഫിലിപ്പീന്‍സില്‍ നാശം വിതച്ച് ടെംബിന്‍ കൊടുങ്കാറ്റ്: ഇതുവരെ മരിച്ചത് 180 പേര്‍



മനില: തെക്കന്‍ ഫിലിപ്പീന്‍സിലുണ്ടായ ടെംബിന്‍ കൊടുങ്കാറ്റിലും പ്രളയത്തിലും 180 പേര്‍ മരിക്കുകയും 160 പെരേ കാണാതാകുകയും ചെയ്തു. രാജ്യത്തെ ദ്വീപസമൂഹങ്ങളിലെ രണ്ടാമത്തെ വലിയ ദ്വീപായ മിണ്ടനാവോ ദ്വീപിലാണ് വെള്ളിയാഴ്ച കൊടുങ്കാറ്റ് വീശിയടിച്ചത്. ശനിയാഴ്ച വൈകീട്ട് ടെമ്പിന്‍ കൊടുങ്കാറ്റ് തെക്കന്‍ ദ്വീപായ പലവനിലേക്ക് നീങ്ങിയതായാണ് വിവരം.


ദക്ഷിണ ഫിലിപ്പീന്‍സിലെ രണ്ടു നഗരങ്ങള്‍ പൂര്‍ണമായും കാറ്റില്‍ തകര്‍ന്നു. 36 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ടുബോഡ് നഗരത്തിന് സമീപമുള്ള ദലാമ ഗ്രാമത്തിലും ലനാവോ ദേല്‍ നോര്‍ടേ പ്രവിശ്യയിലും കൊടുങ്കാറ്റ് നാശം വിതക്കുകയായിരുന്നു. കനത്ത വെള്ളപ്പൊക്കത്തിലും മണ്ണൊലിപ്പിലും ചെറു ഗ്രാമം മുഴുവന്‍ ഒലിച്ചുപോയി. കൊടുങ്കാറ്റില്‍ ഏകദേശം 70,000ത്തിലധികം ആളുകള്‍ ഭവനരഹിതരായി. പൊലീസും പട്ടാളക്കാരും ഗ്രാമവാസികളും ചേര്‍ന്നാണ് ഗ്രാമത്തില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കി മൃതശരീരങ്ങള്‍ കണ്ടെടുക്കുന്നത്.


കാറ്റിനെത്തുടര്‍ന്ന് വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിചഛേദിക്കപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും പോലീസും രംഗത്തുണ്ട്. ഒരു വര്‍ഷത്തില്‍ ഏകദേശം 20 കൊടുങ്കാറ്റെങ്കിലും ഉണ്ടാകാറുണ്ട്. എന്നാല്‍, രണ്ടുകോടി ജനങ്ങള്‍ ജീവിക്കുന്ന മിണ്ടനാവോ ദ്വീപില്‍ കൊടുങ്കാറ്റ് ഭീഷണിയാകാറില്ലായിരുന്നു.



Share this News Now:
  • Google+
Like(s): 308