Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

24 December, 2017 02:06:19 PM


മൂടല്‍ മഞ്ഞ്: വിമാനം ഷാര്‍ജ്ജയില്‍ ഇറക്കാതെ കൊച്ചിയിൽ തിരികെ ഇറക്കി



കൊച്ചി: മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഷാര്‍ജ്ജയില്‍ ഇറക്കാതെ കൊച്ചിയിലെക്ക് തിരികെ കൊണ്ടുവന്നു. നിരവധിയാത്രാക്കാരാണ് വിമാനക്കമ്പനിയുടെ ഈ വിചിത്രനടപടിയില്‍ കുടുങ്ങിയത്. ക്രിസ്തുമസ് അവധി ആഘോഷിക്കുന്നതിനായി പോകുന്ന യാത്രക്കാരാണ് കുടുങ്ങിയത്. തിരികെ എത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് വിമാനത്തില്‍ നിന്നും പുറത്തിറങ്ങാതെ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.


കഴിഞ്ഞ ദിവസം രാത്രി 9.30 ന് നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെട്ട ജെറ്റ് എയര്‍വെയ്‌സാണ് മൂടല്‍മഞ്ഞ് എന്ന കാരണം പറഞ്ഞ് യാത്രക്കാരെ കുഴക്കിയത്. അവിടെ നിന്നും മസ്‌കറ്റിലേക്ക് പോയ വിമാനം അവിടെ ഇറക്കി തുടര്‍ന്ന് 11.10 ഓടെ തിരികെ കൊച്ചിയിലെത്തിക്കുകയായിരുന്നു. വിമാനക്കമ്പനി ഷാര്‍ജയില്‍ എത്തിക്കുമെന്നോ യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കാത്തതിനാലാണ് പ്രതിഷേധിച്ചത്.


എംജി സര്‍വകലാശാല മുന്‍ പ്രോവൈസ് ചാന്‍സലിര്‍ ഡോ. ഷീനാ ഷുക്കൂര്‍ ഉള്‍പ്പടെയുളളവര്‍ ഈ വിമാനത്തിലെ യാത്രക്കാരാണ്. യാത്രക്കാരോട് സംസാരിക്കാന്‍ ഇതുവരെ വിമാന കന്പനി അധികൃതര്‍ തയ്യാറായിട്ടില്ലെന്നും പൊലീസ് ആണ് യാത്രക്കാരുമായി സംസാരിക്കുന്നതെന്നും ഷീനാ ഷൂക്കൂര്‍ ഏഷ്യാനെറ്റി നോട് പറഞ്ഞു. മസ്‌കറ്റില്‍ ഇറങ്ങിയ വിമാനത്തില്‍ നിന്നും യാത്രക്കാരെ പുറത്തിറിയക്കിരുന്നില്ലെന്നും രാവിലെ ഏഴ് വരെ വിമാനത്തില്‍ തന്നെ ചെലവഴിക്കുകയായിരുന്നുവെന്നും ഷീനാ ഷുക്കൂര്‍ പറഞ്ഞു. യാത്രക്കാരില്‍ പലരും ഷാര്‍ജയില്‍ ജോലിയില്‍ കയറേണ്ടവരായിരുന്നുവെന്നും അവരെ പ്രതിസന്ധിയിലാക്കുന്നതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. എത്രയും വേഗം തിരികെ ഷാര്‍ജയിലെത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.



Share this News Now:
  • Google+
Like(s): 33