Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

23 December, 2017 09:36:14 PM


സന്നിധാനത്ത് ഭക്തിനിർഭരമായി ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി
ശബരിമല: ശരണമന്ത്രങ്ങളാൽ മുഖരിതമായ സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വംബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി. ഇന്നലെ ദീപാരാധന കഴിഞ്ഞ് കൊടിമരച്ചുവട്ടിൽ ഒാട്ടുരുളിയിൽ നിറച്ചുവച്ച കർപ്പൂരത്തിൽ ശബരിമല മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിരി തെളിയിച്ചതോടെ വർണപ്പകിട്ടാർന്ന ഘോഷയാത്ര ആരംഭിച്ചു.

അമ്പലത്തിന് വലംവച്ച ശേഷം മാളികപ്പുറം മേൽപ്പാലത്തിലൂടെ സഞ്ചരിച്ച് ക്ഷേത്രം വലംവച്ച് പടിയിറങ്ങി വാവരുസ്വാമിയുടെ നടയിലൂടെ നടപ്പന്തലിലൂടെ പതിനെട്ടാംപടി നടയിലെത്തി ഘോഷയാത്ര അവസാനിച്ചു. സന്നിധാനം ചുറ്റുമതിലിൽ കർപ്പൂരം തെളിയിച്ച് ദീപക്കാഴ്ചയൊരുക്കി.

ചെണ്ടമേളം, പഞ്ചവാദ്യം, നാദസ്വരം, തകിൽ തുടങ്ങിയ വിവിധ വാദ്യമേളങ്ങളും ഗരുഡനും പുലികളിയും  നൃത്തരൂപങ്ങളും പുലിവാഹനനായ അയ്യപ്പസ്വാമി, വാവരുസ്വാമി, ശ്രീരാമൻ, സീത, ശിവൻ, പാർവതി, ശ്രീകൃഷ്ണൻ, കുചേലൻ, ഹനുമാൻ, ബാലമുരുകൻ, പന്തളം രാജാവ്, മഹിഷി, വെളിച്ചപ്പാട്, നാരദൻ, പരശുരാമൻ തുടങ്ങിയ വേഷവിധാനങ്ങളും ഘോഷയാത്രയുടെ മാറ്റുകൂട്ടി. ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബോർഡ് അംഗം കെ.പി. ശങ്കരദാസ്, പി.ആർ.ഒ. മുരളി കോട്ടയ്ക്കകം, എക്‌സിക്യൂട്ടീവ് ഓഫീസർ വി.എൻ. ചന്ദ്രശേഖരൻ എന്നിവർ സന്നിഹിതരായിShare this News Now:
  • Google+
Like(s): 206