Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

23 December, 2017 03:38:14 PM


രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളം മാറും: സി രവീന്ദ്രനാഥ്മലപ്പുറം : 2019 മാര്‍ച്ച്‌ ആകുമ്പോഴക്കും രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. 45,000 ക്ളാസ് മുറികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്. ജനുവരി പകുതിമുതല്‍ എട്ടുമാസത്തിനകം എച്ച്‌എസ്, എച്ച്‌എസ്‌എസ് വരെ ക്ളാസ്മുറികള്‍ ഹൈടെക് ആക്കും.


പൊതുവിദ്യാഭ്യാസയജ്ഞം ശക്തിപ്പെടുത്താന്‍ മലപ്പുറം ജില്ലയിലെ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളം തുടക്കമിട്ട പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ അടുത്ത ഘട്ടത്തില്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കും പരിശീലനം നല്‍കും. മുപ്പത്തിയെട്ട് ലക്ഷം രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതി ജനുവരി എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.


അടുത്തഘട്ടത്തില്‍ യുപി, എല്‍പി ക്ളാസ് മുറികള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കും. 1000 സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടം 522 സ്കൂളുകളില്‍ പുരോഗമിക്കുന്നു. അഞ്ചുകോടി സര്‍ക്കാരും ബാക്കി തുക ജനകീയമായും സമാഹരിച്ച്‌ 141 സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാകുന്ന പദ്ധതിക്ക് 138 സ്കൂളുകള്‍ക്കും ഭരണാനുമതിയായി.


ടെണ്ടര്‍ നടപടികളും ആരംഭിച്ചു. മൂന്ന് കോടിവീതം ചെലവഴിച്ച്‌ 240 സ്കൂള്‍ ഹൈടെക് ആക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ അടുത്ത ഘട്ടത്തിലേക്കുള്ള 'വിഷന്‍ 100' ആശയങ്ങള്‍ മന്ത്രി വിശദീകരിച്ചു. ഭൌതിക വികസനത്തിനായുളള പദ്ധതികള്‍ക്കൊപ്പം അക്കാദമിക് പ്രോജക്ടും സ്കൂളില്‍ തയാറാക്കണം. സമൂഹത്തിന്‍റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തലമുറ വളര്‍ന്നുവരുന്നതിലൂടെ മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാധ്യക്ഷ സി എച്ച്‌ ജമീല അധ്യക്ഷയായി. ഡിഡിഇ സി ഐ വത്സല, ഡോ. ജയശ്രീ, സി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.Share this News Now:
  • Google+
Like(s): 366