23 December, 2017 02:26:42 PM


പുതുവത്സരാഘോഷങ്ങള്‍‌ക്ക് വിലക്കുമായി സംഘടനകള്‍



ഹൈദരാബാദ്: സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഹിന്ദു സംഘടനകളുടെ നീക്കത്തിനു പിന്നാലെ ആന്ധ്രപ്രദേശിലെ ക്ഷേത്രങ്ങളില്‍ പുതുവത്സരവും ആഘോഷിക്കരുതെന്ന് നിര്‍ദേശം. പുതുവത്സരം പാശ്ചാത്യ ആഘോഷമാണ്. ഇത്തരത്തിലുള്ള ആഘോഷം ക്ഷേത്രങ്ങളില്‍ കൊണ്ടാടേണ്ടതില്ലെന്നും ഹിന്ദു ധര്‍മ പരിരക്ഷണ ട്രസ്റ്റ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. 

ആന്ധ്രയില്‍ പുതുവര്‍ഷമായി കണക്കാക്കുന്നത് ഏപ്രില്‍ നടക്കുന്ന ഉഗഡി ഉത്സവമാണ്. ഇതായിരിക്കണം ആഘോഷിക്കേണ്ടതെന്നും സര്‍ക്കുലറില്‍ പറയുന്നു. ജനുവരി ഒന്നിന് ക്ഷേത്രങ്ങള്‍ പൂക്കള്‍കൊണ്ട് അലങ്കരിക്കുന്നതും മധുരം വിതരണം ചെയ്യുന്നതും കര്‍ശനമായി നിയന്ത്രിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സ്കൂളുകളില്‍ ഹിന്ദുകുട്ടികള്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ച്‌ ഹിന്ദു ജാഗരണ്‍ മഞ്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.



Share this News Now:
  • Google+
Like(s): 151