Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

23 December, 2017 01:23:59 PM


കേരളത്തിലെ അക്രമസംഭവങ്ങളെ ഗവര്‍ണര്‍ ഗൗരവമായി കാണണമെന്ന് കുമ്മനം



തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന അക്രമസംഭവങ്ങളെ ഗവര്‍ണര്‍ ഗൗരവമായി കാണണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ ഗവര്‍ണര്‍ കാഴ്ചക്കാരനായി നില്‍ക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്തെ കുട്ടിച്ചോറാക്കുന്ന ആക്രമണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ക്രമസമാധാനനില നഷ്ടപ്പെട്ട് സംസ്ഥാനം അരാജകത്വത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ മൗനം വെടിയാന്‍ തയാറാവണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും കുമ്മനം പറഞ്ഞു. സ്വന്തം ചുമതല തന്‍റേടത്തോടെ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയണം. എന്നാല്‍ മാത്രമേ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Google+
Like(s): 44