23 December, 2017 01:12:38 PM


അമിത പലിശയ്ക്ക് പണം: ഓപ്പറേഷന്‍ ബ്ലേഡുമായി പൊലീസ്



കൊച്ചി: അമിത പലിശയ്ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ നടപടിയുമായി പൊലീസ്. ഓപ്പറേഷന്‍ ബ്ലേഡ് എന്ന പേരില്‍ നാല് ജില്ലകളില്‍ പരിശോധന നടത്തുകയാണ് പൊലീസ്. സംസ്ഥാനത്ത് കൊള്ളസംഘം സജീവമായതിനെ തുടര്‍ന്നാണ് ഇതിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.


എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പരിശോധന. പരിശോധനയെ തുടര്‍ന്ന് എറണാകുളത്ത് മൂന്ന് കേസും കോട്ടയത്ത് പതിനൊന്ന് കേസും ഇടുക്കിയില്‍ ആറ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊച്ചി റേഞ്ച് ഐജി പി വിജയന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്.



Share this News Now:
  • Google+
Like(s): 134