Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

23 December, 2017 12:51:29 PM


ഉത്തരകൊറിയയ്ക്ക് ഉപരോധം: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം



വാഷിംഗ്ടണ്‍:  ഉത്തരകൊറിയയ്ക്ക് കൂച്ചൂവിലങ്ങുമായി ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലാണ് ഉത്തരകൊറിയയ്ക്ക് പുതിയ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആയുധ പരീക്ഷണങ്ങള്‍ നടത്തുന്നതിനെതിരെ ഐക്യരാഷ്ട്രസഭയും ലോക രാജ്യങ്ങളും നല്‍കിയ മുന്നറിയിപ്പ് നിലനില്‍ക്കെ നവംബര്‍ 19ന് ഭൂഖണ്ഡാന്തര ബാലിസ്റ്റിസ് മിസൈല്‍ പരീക്ഷിച്ചതാണ് പുതിയ ഉപരോധത്തിലേയ്ക്ക് നയിച്ചിട്ടുള്ളത്.


ഇതോടെ ഉത്തരകൊറിയയിലേയ്ക്കുള്ള ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വരവിന് കര്‍ശന നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ യോഗം ചേര്‍ന്നിരുന്നു. ഇതിനെല്ലാമൊടുവിലാണ് ഉത്തരകൊറിയയ്ക്ക് മേല്‍ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ധാരണയിലെത്തുന്നത്.

90 ശതമാനം ഇറക്കുമതിയ്ക്ക് വിലക്ക്.


ഊര്‍ജ്ജം, ഇറക്കുമതി- കയറ്റുമതി മേഖലകള്‍, ഉത്തരകൊറിയന്‍ പൗരന്മാര്‍ക്കുള്ള തൊഴില്‍, ഉത്തരകൊറിയന്‍ കള്ളക്കടത്ത് എന്നീ രംഗത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക സമര്‍പ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ 15 അംഗങ്ങള്‍ ഒപ്പുവച്ച പ്രമേയം ഉത്തരകൊറിയയിലേയ്ക്കുള്ള 90 ശതമാനത്തോളം വരുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതാണ് ഐക്യരാഷ്ട്രസഭയുടെ ഉപരോധം.

നവംബര്‍ 29നാണ് ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പും ഐക്യരാഷ്ട്ര സഭയുടെ താക്കീതുകളും മറികടന്നുകൊണ്ടാണ് ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ലോകത്ത് മികച്ച ശക്തിയാണ് തങ്ങളെന്ന് തെളിയിക്കാനുള്ള ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ശ്രമത്തിനുള്ള തെളിവായാണ് ഉത്തരകൊറിയന്‍ ഭരണകൂടം കണക്കാക്കുന്നത്.


ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് ഉത്തരകൊറിയ അനധികൃത ആയുധ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെയും ബ്രിട്ടീഷ് അംബാസഡര്‍ മാത്യൂ റെയ്ക്കോഫ്റ്റും ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പ്പനങ്ങളുടെ വിതരണം നിയന്ത്രിക്കുന്നതോടെ ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങളും ആയുധവിന്യാസങ്ങളും നിയന്ത്രിക്കാനാവുമെന്നും യുഎന്‍ രക്ഷാ സമിതിയിലെ അംഗരാജ്യങ്ങള്‍ നിര്‍ദേശിക്കുന്നു.


ഉത്തരകൊറിയയില്‍ നിന്നുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും മെഷീനുകള്‍, വ്യാവസായിക- ഇലക്‌ട്രിക്കല്‍ ഉപകരങ്ങളുടെ കയറ്റുമതിയും ഉപരോധം പ്രാബല്യത്തില്‍ വരുന്നതോടെ നിരോധിക്കും. കൊറിയന്‍ ഭരണകൂടത്തിന് നേട്ടമുണ്ടാക്കുന്നതിന് ഉത്തരകൊറിയന്‍ ഭരണകൂടം പൗരന്മാരെ വിദേശത്തേയ്ക്ക് അയച്ച്‌ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനും ഉപരോധം സഹായിക്കും.




Share this News Now:
  • Google+
Like(s): 217