Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

23 December, 2017 12:32:57 PM


കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്‍റെ പരാതി; വിധി ജനുവരി 9ന്



കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്‍റെ പരാതിയില്‍ വിധി പറയുന്നത് ജനുവരി 9ലേക്ക് മാറ്റി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച ദിവസം തന്നെ അത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപ് കോടതിയെ സമീപിച്ചത്.


എന്നാല്‍, അന്വേഷണ സംഘത്തിന്‍റെ പക്കല്‍ നിന്നും കുറ്റപ്പത്രം ചോര്‍ന്നിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. അതേസമയം ദിലീപിന്‍റെ കൈവശമുണ്ടായിരുന്നു ഫോണ്‍ ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നതായും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. കുറ്റപ്പത്രം സമര്‍പ്പിച്ച ദിവസം ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ  ദൃശ്യങ്ങള്‍ അടക്കമുള്ളവ പെന്‍ഡ്രൈവിലാക്കി ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 39