23 December, 2017 12:24:32 PM


സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് ? പ്രഖ്യാപനം 31ന്



ചെന്നൈ: തമിഴകത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ രാഷ്ട്രീയപ്രവേശനത്തെ സംബന്ധിക്കുന്ന കാര്യം ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്ന് ഗാന്ധിയ മക്കള്‍ ഇയക്കം സ്ഥാപകനായ തമിലരുവി മണിയന്‍. പോയസ് ഗാര്‍ഡനിലെ വീട്ടില്‍ രജനീകാന്തുമായി ഒന്നരമണിക്കൂറോളം ചര്‍ച്ച നടത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചതെന്ന് മണിയന്‍ വ്യക്തമാക്കി.


ഡിസംബര്‍ 26 മുതല്‍ 31വരെ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളെ നേരിട്ടു കണ്ട് അഭിപ്രായം തേടുമെന്നും അദ്ദേഹം അറിയിച്ചു. ചര്‍ച്ചയുടെ ഉള്ളടക്കങ്ങള്‍ രജനീകാന്തും വെളിപ്പെടുത്തില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മണിയന്‍ അറിയിച്ചു. .



Share this News Now:
  • Google+
Like(s): 256