Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

23 December, 2017 01:43:27 AM


നിര്‍ദ്ദനകുടുംബങ്ങളില്‍ ക്രിസ്തുമസ് കേക്ക് എത്തിച്ച് ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സിലര്‍ഏറ്റുമാനൂര്‍: ജനപ്രതിനിധികളുടെ ഇടയില്‍ വ്യത്യസ്തനാവുകയാണ് ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സിലര്‍ ചാക്കോ ജോസഫ് എന്ന ജോയി മന്നാമല. രണ്ട് വര്‍ഷം മുമ്പ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി  29-ാം വാര്‍ഡായ പാറോലിക്കലില്‍ മത്സരിച്ച ജോയി മന്നാമലയെ നഗരസഭയിലേക്ക് ജയിപ്പിച്ചു വിടുമ്പോള്‍ സാധാരണയില്‍ കവിഞ്ഞൊന്നും വോട്ടര്‍മാര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ തന്നെ ജയിപ്പിച്ചു വിട്ട ജനങ്ങളെ അങ്ങനെ കയ്യൊഴിയാന്‍ ജോയി തയ്യാറായില്ല. 


എല്ലാവരെയും ഞെട്ടിച്ചുകൊണ്ടു തന്നെയാണ് ജയിച്ച വര്‍ഷം ജോയി ക്രിസ്തുമസിനെ വരവേറ്റത്. സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം എത്തിച്ചുകൊണ്ട് തന്‍റെ വാര്‍ഡിലെ പ്രജകളുടെ എല്ലാവരുടെയും വീടുകളില്‍ ജോയി എത്തി. വെറുതെയല്ല ചെന്നത്. സഹവര്‍ത്തിത്വത്തിന്‍റെ സന്തോഷം പകരാന്‍ കൊതിയൂറുന്ന കേക്കുമായാണ് ജോയി തന്‍റെ വാര്‍ഡിലെ നാനൂറ് വീടുകളിലും കയറിയിറങ്ങിയത്.


ഈ ക്രിസ്തുമസും പുതുവത്സരവും ജോയിയെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഏറ്റുമാനൂര്‍ നഗരസഭയില്‍ ചെയര്‍മാന്‍ രാജി വെച്ച ഒഴിവില്‍ ജോയിയുടെ പേരാണ് യുഡിഎഫ് അംഗങ്ങളും കൂടെ സ്വതന്ത്രരായി ജയിച്ച അംഗങ്ങളും നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് അടുത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തിരിമറികളൊന്നും ഉണ്ടായില്ലെങ്കില്‍ ജോയി മന്നാമല തന്നെയായിരിക്കും അടുത്ത ഒരു വര്‍ഷം ഏറ്റുമാനൂര്‍ നഗരസഭയെ നയിക്കുക.


ഇതിനിടെയാണ് ജോയി തന്‍റെ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. ഇക്കുറി ക്രിസ്തുമസ് ആഘോഷം നഗരസഭാ പരിധിയിലെ നിര്‍ദ്ദനരായ കുടുംബങ്ങളോടൊപ്പം പങ്കുവെയ്ക്കണം. നഗരസഭയിലെ 35 വാര്‍ഡുകളില്‍ നിന്നും പത്ത് കുടുംബങ്ങളെ വീതം തെരഞ്ഞെടുത്ത് 350 പേര്‍ക്ക് കേക്ക് വിതരണം ചെയ്യാനാണ് ജോയി തീരുമാനിച്ചത്. ജോയിയുടെ തീരുമാനം അറിഞ്ഞപ്പോള്‍ നവജീവന്‍ ട്രസ്റ്റിലെ പി.യു.തോമസും ഇതോടൊപ്പം സഹകരിക്കണമെന്ന് ആഗ്രഹം. അങ്ങനെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നഗരസഭാ ഹാളില്‍ എല്ലാവരെയും വിളിച്ച് ചേര്‍ത്ത് ആശംസകള്‍ അറിയിക്കാനും കേക്ക് വിതരണം ചെയ്യാനും തീരുമാനമായി. 


സര്‍ക്കാരിന്‍റെ ആശ്രയ പദ്ധതി പ്രകാരം ഓരോ വാര്‍ഡിലും കണ്ടെത്തിയ തീര്‍ത്തും നിര്‍ദ്ദനരായ കുടുംബങ്ങളെയാണ് ജോയി ഇപ്രാവശ്യം ക്രിസ്തുമസിന് കേക്ക് നല്‍കാന്‍ ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ തന്‍റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പബ്ലിസിറ്റി നല്‍കാനൊന്നും ജോയി തയ്യാറല്ല. ഇതേ പറ്റി ചോദിച്ചപ്പോള്‍ പബ്ലിസിറ്റിയിലല്ല, പ്രവൃത്തിയിലാണ് കാര്യം എന്നായിരുന്നു ജോയിയുടെ മറുപടി. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരുവനന്തപുരം പ്രദേശത്ത് ദുരന്തമനുഭവിക്കുന്നവര്‍ക്ക് കെസിസി യൂണിറ്റിന്‍റെ നേതൃത്വത്തില്‍ അരി എത്തിച്ചതിന് പിന്നിലും ജോയിയുടെ കരങ്ങള്‍ ഉണ്ടായിരുന്നു. Share this News Now:
  • Google+
Like(s): 398