Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

22 December, 2017 10:29:38 PM


മദ്യപിച്ച് ലക്കുകെട്ട യുവതികള്‍ വസ്ത്രം ഉരിഞ്ഞ് താണ്ഡവമാടി; സംഭവം ഏറ്റുമാനൂരില്‍
ഏറ്റുമാനൂര്‍: മദ്യപിച്ച് ലക്കുകെട്ട് വഴിയരികില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് പിടികൂടിയ യുവതികള്‍ തുണിയുരിഞ്ഞ് പോലീസിന് മുന്നില്‍ താണ്ഡവമാടി. വെള്ളിയാഴ്ച സന്ധ്യയ്ക്കു ശേഷം ഏറ്റുമാനൂരിലാണ് മണിക്കൂറുകളോളം പോലീസുകാരെ മുള്‍മുനയില്‍ നിര്‍ത്തി സ്ത്രീകള്‍ അഴിഞ്ഞാടിയത്.

സംഭവത്തില്‍ പേരൂര്‍ ചെറ്റക്കവലയ്ക്കു സമീപം തെക്കേ മാന്തോട്ടത്തില്‍ ഷിജോയുടെ ഭാര്യ ജോമോള്‍ (39), വാറ്റുപുര കന്നുവെട്ടുമുകളേല്‍ അഭിലാഷിന്‍റെ ഭാര്യ സീമ (40), രാമപുരം കുമരംകളത്തിങ്കല്‍ മനോജ് (42) എന്നിവരെ ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പാറോലിക്കല്‍ കവലയില്‍  നിന്നും ചെറുവാണ്ടൂരിലേക്കുള്ള വഴിയില്‍ മദ്യപിച്ച് ലക്കുകെട്ട് ബഹളമുണ്ടാക്കുന്ന സ്ത്രീകളെയും പുരുഷനെയും കണ്ട നാട്ടുകാര്‍ പിങ്ക് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ വനിതാ പോലീസ് ഉള്‍പ്പെടെയുള്ള സംഘത്തിന് നേരെ ഇവര്‍ മണ്ണ് വാരി എരിയുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു. കസ്റ്റഡിയില്‍ എടുത്തതോടെ ഇവര്‍ അലറി വിളിക്കുകയും ഉടുത്തിരുന്ന വസ്ത്രമഴിച്ച് എറിയുകയും ചെയ്തു. സ്റ്റേഷനില്‍ എത്തിച്ചിട്ടും അര്‍ദ്ധനഗ്നയായി അലറികരഞ്ഞ് കൊണ്ട് നിലത്തുകിടന്ന് ഉരുണ്ട ഇവരെ നിയന്ത്രിക്കാന്‍ പോലീസ് നന്നെ പാടുപെട്ടു. 

വിദേശമദ്യം കഴിച്ചിട്ടും കിക്ക് പോരെന്ന് തോന്നിയപ്പോള്‍ തൊട്ടടുത്ത് പാറോലിക്കലിലുള്ള ഷാപ്പില്‍ കയറി കള്ള് കുടിച്ചു. ഇതോടെ പൂര്‍ണ്ണമായും ലക്കുകെട്ട അവസ്ഥയിലെത്തുകയായിരുന്നു യുവതികള്‍. തുടര്‍ന്ന് നിരത്തിലിറങ്ങിയ യുവതികള്‍ പുരുഷന്മാരെ വെല്ലുന്ന തരത്തിലുള്ള പ്രകടനമാണ് നാട്ടുകാരുടെ മുന്നില്‍ കാഴ്ചവെച്ചത്. മൂവരെയും പിന്നീട് കോട്ടയം ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.


Share this News Now:
  • Google+
Like(s): 5785