22 December, 2017 02:51:31 PM


പുറത്തിറങ്ങാത്ത 'പൂമര'ത്തിന് ട്രോള്‍ പൊങ്കാല; പ്രതികരണവുമായി കാളിദാസ്



കൊച്ചി: പുറത്തിറങ്ങാത്ത കാളിദാസ് ജയറാം ചിത്രം പൂമരത്തിന് ട്രോള്‍ പൂരം. പൂമരത്തിന് നിരൂപണമെഴുതിയാണ് ആരാധകര്‍ രംഗത്തെത്തിയത്. നിരൂപണവും ചിത്രത്തിന്‍റെ സാങ്കല്‍പ്പിക കഥയുമെല്ലാം ട്രോളുകളിലുണ്ട്. ക്രിസ്തുമസ് റിലീസായി ചിത്രം എത്തുമെന്ന് അറിയിച്ചിട്ടും വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്നാണ് ട്രോള്‍ പൊങ്കാലയുമായി ആരാധകര്‍ രംഗത്തെത്തിയത്.


ചിത്രത്തിലെ ഗാനങ്ങള്‍ ഇപ്പോഴും ജനപ്രിയമാണ്. അതിനിടെ ട്രോള് കണ്ട കാളിദാസ് ജയറാമും പ്രതികരണവുമായി രംഗത്തെത്തി. റിവ്യു കലക്കിയെന്നാണ് കാളിദാസിന്‍റെ പോസ്റ്റ്.



Share this News Now:
  • Google+
Like(s): 324