Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

22 December, 2017 02:38:12 PM


ഗര്‍ഭിണികള്‍ക്ക് സ്വകാര്യ- കെ എസ് ആര്‍ ടി സി ബസുകളില്‍ സീറ്റ് സംവരണം വരുന്നു



മലപ്പുറം:  ബസ് യാത്ര ചെയ്യുന്ന ഗര്‍ഭിണികള്‍ സീറ്റ് കിട്ടാതെ വിഷമിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുന്നു. ഇനി മുതല്‍ ഗര്‍ഭിണികള്‍ക്ക് സ്വകാര്യ ബസുകളിലും കെ എസ് ആര്‍ ടി സി ബസുകളിലും സീറ്റ് സംവരണം ഏര്‍പെടുത്തും. കേരള മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഇത്തരമൊരു നിയമം വരുന്നത്. എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും ഗര്‍ഭിണികള്‍ക്കു വേണ്ടി നീക്കിവെക്കണമെന്നാണ് നിര്‍ദേശമുണ്ടായിരിക്കുന്നത്.

ഇതുസംബന്ധിച്ച്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് ഉത്തരവിറക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കായി നീക്കിവെച്ച സീറ്റുകളില്‍ ഒരെണ്ണമാണ് ഗര്‍ഭിണികള്‍ക്ക് മാറ്റി വെക്കുന്നത്. സ്ത്രീകളുടെ സീറ്റുകളില്‍ ഒരെണ്ണം മൂന്നു വയസിന് താഴെയുള്ള കുട്ടികളുമായി കയറുന്ന മാതാവിന് മാറ്റി വെക്കണമെന്ന് നേരത്തെ ഉത്തരവുണ്ടായിരുന്നു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സീറ്റുകള്‍ ഒഴിച്ചുള്ളവയില്‍ നാലിലൊന്നാണ് വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്.  അതായത് 48 സീറ്റുകളുള്ള ബസുകളില്‍ 11 എണ്ണം. ഇതിലൊന്നാണ് ഇനി മുതല്‍ ഗര്‍ഭിണികള്‍ക്കായി നീക്കിവെക്കുന്നത്.



Share this News Now:
  • Google+
Like(s): 68