Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

22 December, 2017 01:43:47 PM


സര്‍ഗാലയ രാജ്യാന്തര കരകൗശല മേളക്ക് പ്രൗഡഗംഭീര തുടക്കംകോഴിക്കോട്: കേരളത്തിന്‍റെ പൈതൃകം ഉണര്‍ത്തി ഏഴാമത് സര്‍ഗാലയ അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് ഇരിങ്ങലില്‍ തുടക്കമായി. തൊഴില്‍ എക്സൈസ് വകുപ്പു മന്ത്രി ടിപി രാമകൃഷ്ണന്‍റെ അധ്യക്ഷതയില്‍ സഹകരണ ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വദേശികളും വിദേശികളും മലബാറിലെത്തുമ്പോള്‍ നിര്‍ബന്ധമായും കണ്ടിരിേക്കണ്ട ഒന്നായി സര്‍ഗ്ഗാലയ മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.


എട്ടാമത് സര്‍ഗ്ഗാലയ അന്താരാഷ്ട്ര മേള സംഘടിപ്പിക്കുമ്പോള്‍ ഉത്തര മലബാറിലെ ടൂറിസം സാധ്യതകളില്‍ വലിയ മുന്നേറ്റമുണ്ടാകും. നാടിന്‍റെ സമ്പദ്ഘടനയില്‍ താങ്ങായും തൊഴിലില്ലായ്മ ഒരു പരിധി വരെ കുറയ്ക്കാനും സര്‍ഗാലയ പോലുള്ള കൂട്ടായ്മയ്ക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. കേരള ടൂറിസം വികസനത്തില്‍ ഒരു ഇടമായി സര്‍ഗ്ഗാലയ മാറിക്കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍, കെ ദാസന്‍ എം എല്‍ എ, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ ഐ എ എസ്, കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ് , ചലച്ചിത്ര താരം നവ്യ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


സൗത്ത് ആഫ്രിക്ക, ഉഗാണ്ട, നേപ്പാള്‍, ശ്രീലങ്ക എന്നീ വിദേശ രാജ്യങ്ങളിലെ കരകൗശല വിദഗ്ധര്‍ മേളയിന്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലെ ദേശീയ അന്തര്‍ദേശീയ പുരസ്കാര ജേതാക്കളായ 400 ഓളം കരകൗശല വിദഗ്ധരും സര്‍ഗാലയയിലെ 100 ഓളം സ്ഥിരം കരകൗശല വിദഗ്ധര്‍ ഉള്‍പ്പെടെ 500 ലധികം കലാകാരന്മാരുടെ വ്യത്യസ്ത കലാ സൃഷ്ടികളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പരമ്പരാഗത കരകൗശല വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക പവലിയന്‍ 'കേരള കരകൗശല പൈതൃക ഗ്രാമം' മേളയിലെ പ്രധാന കാഴ്ചകളില്‍ ഒന്നാണ്.


ആറന്മുള കണ്ണാടികള്‍ നിര്‍മ്മിക്കുന്ന ആറന്മുള ഗ്രാമം, കൈതോല പായകള്‍ നിര്‍മ്മിക്കുന്ന തഴവ ഗ്രാമം തുടങ്ങി പരമ്പരാഗത വസ്തുക്കള്‍ കേന്ദ്രീകരിച്ച്‌ കരകൗശല മാതൃക തയ്യാറാക്കി വിദഗ്ധരുടെ പങ്കാളിത്തത്തോടെ പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. കേരള കൈത്തറി പൈതൃക ഗ്രാമവും അന്താരാഷ്ട്ര കരകൗശല മേളയിലെ പ്രധാന ഇനമാണ്. കൈത്തറി ഉല്‍പന്നങ്ങളുടെ പ്രത്യേക വിപണന സ്റ്റാളുകളും മേളയിലെ പ്രധാന ആകര്‍ഷണമാണ് .


കൂടാതെ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് മേളയുടെ ഭാഗമായി നടത്തുന്നുണ്ട് ' ഭാരത സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്‍റര്‍ തഞ്ചാവൂരിന്‍റെ നേതൃത്വത്തിലുള്ള വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരള വിനോദ സഞ്ചാര വകുപ്പിന്‍റെ നേതൃത്വത്തില്‍ വ്യവസായ, സാംസ്കാരിക , കയര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.Share this News Now:
  • Google+
Like(s): 224