Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

22 December, 2017 12:54:19 PM


നവീകരിച്ച മിഠായി തെരുവിന്‍റെ ഉദ്ഘാടനം ഇന്ന് ; മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും



കോഴിക്കോട്:  നവീകരണം പൂര്‍ത്തിയാക്കിയ മിഠായി തെരുവ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. വൈകീട്ട് 7 ന് മാനാഞ്ചിറ മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ എം ടി അടക്കമുളള സാംസ്കാരിക നായകരെ ആദരിക്കും.ഗതകാല ചരിത്ര സാഹിത്യ സ്മരണകള്‍ വാനോളം ഉയര്‍ത്തിയ മിഠായിതെരുവ് പുതുമോടിയില്‍ ഒരുങ്ങി. 7 കോടി ചെലവഴിച്ചാണ് മിഠായിതെരുവ് പൈതൃക പദ്ധതിയുടെ നവീകരണം പൂര്‍ത്തീകരിച്ചത്. ഉദ്ഘാടനത്തിനായി അവസാനഘട്ട മിനുക്കു പണിക്കള്‍  നടക്കുന്നു.


എസ് കെ പൊറ്റക്കാടിന്‍റെ പ്രതിമയ്ക്ക്  മുന്നില്‍ ചുമര്‍ ചിത്രങ്ങളായി അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ നില്‍ക്കുന്നു. മിഠായി തെരുവില്‍ കുടുംബശ്രീയുടെ ബഗി കാറുകളെത്തുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആറ് സീറ്റുള്ള രണ്ട് കാറുകള്‍ മധുരതെരുവില്‍ എത്തുന്ന കാരണവന്മാര്‍ക്ക് സഹായകമാവും. സര്‍വ്വീസ് ലാഭമാവുകയാണെങ്കില്‍ കൂടുതല്‍ വാഹനം ബാംഗ്ലൂരില്‍ നിന്നെത്തിക്കും. ഉദ്ഘാടന ചടങ്ങ് വരണ്ണാഭമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരികയാണെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.


നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അനുമതി കിട്ടാന്‍ വൈകിയതു കൊണ്ട് സിസിടിവി ക്യാമറയുടെയും സംഗീത സംവിധാനത്തിന്‍റെയും പണി ഉദ്ഘാടന ശേഷമേ പൂര്‍ത്തീകരിക്കൂ. കഥകളി രൂപങ്ങള്‍, ക്രിസ്മസ് അപ്പൂപ്പന്‍മാര്‍, വിവിധ കലാരൂപങ്ങള്‍ എന്നിവയും ദീപാലാങ്കാരവും ഉദ്ഘാടന ചടങ്ങിനെ കൂടുതല്‍ വര്‍ണ്ണാഭമാക്കും. കോഴിക്കോട്ടെ മണ്‍മറഞ്ഞ എഴുത്തുകാരുടെയും കലാകാരന്മാരുടെയും ദൃശ്യാവിഷ്കാരവും ഉദ്ഘാടനത്തിന് മോടി കൂടും



Share this News Now:
  • Google+
Like(s): 272