22 December, 2017 12:44:21 PM


ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആരംഭിച്ചു



ആറന്മുള: മണ്ഡലപൂജക്ക് ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ 63ല്‍ പരം ക്ഷേത്രങ്ങളിലേ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 25 ന് ഘോഷയാത്ര സന്നിധാനത്ത് എത്തും. 26നാണ് ശബരിമലയില്‍ മണ്ഡലകാലത്തിന് സമാപ്തി കുറിച്ച്‌ മണ്ഡലപൂജ നടക്കുക.


പുലര്‍ച്ചെ 5 മണിയ്ക്കാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ തങ്കയങ്കി ദര്‍ശനം ഒരുക്കിയത്.ഏഴുമണിയോടെ തങ്കയങ്കി പ്രത്യേകം തയ്യാറാക്കിയ രഥത്തിലേക്ക് മാറ്റി. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിന്‍ സായുധ പോലിസിന്‍റെ കനത്ത സുരക്ഷയിലാണ് ഘോഷയാത്ര.



Share this News Now:
  • Google+
Like(s): 92