Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

22 December, 2017 11:57:59 AM


ഡിഫന്‍സ് കോളനിയില്‍ മദ്യലഹരിയില്‍ യുവതി അമ്മയേയും സഹോദരനേയും വെടിവച്ച് വീഴ്ത്തി



ദില്ലി: മദ്യലഹരിയില്‍ യുവതി അമ്മയേയും സഹോദരനേയും വെടിവച്ചു വീഴ്ത്തി. ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയില്‍ അര്‍ദ്ധരാത്രിയാണ് സംഭവം. വീട്ടുകാരുമായി വഴക്കുണ്ടാക്കിയ യുവതി അവരെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.വീട്ടില്‍ നിന്നുള്ള ബഹളം വെടിയൊച്ചകളും കേട്ടിരുന്നതായി അയല്‍വാസികളും പറയുന്നു. മൂന്നു തവണ വെടിയൊച്ച കേട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ അമ്മയേയും സഹോദരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


അമിതമായി മദ്യപിച്ച നിലയിലായിരുന്നു യുവതിയെന്നും നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും അയല്‍വാസികളെ ഉദ്ധരിച്ച് പോലീസ് പറയുന്നു. സ്വത്ത് സംബന്ധിച്ച് കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറയുന്നു




Share this News Now:
  • Google+
Like(s): 53