Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

22 December, 2017 11:40:09 AM


കൊച്ചിയിൽ മാധ്യമപ്രവർത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദ്ദനം



കൊച്ചി: മാധ്യമപ്രവര്‍ത്തകന് വീണ്ടും പൊലീസ് മര്‍ദനം. സദാചാര പൊലീസിങ് ആരോപിച്ചാണ് നാരദ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ടറായ പ്രതീഷിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കിക്കൊണ്ടു പോയി മര്‍ദിച്ചത്. നേരത്തെ പ്രതീഷിനെയും സാമൂഹ്യപ്രവർത്തകയായ അമൃത ഉമേഷിനെയും പൊലീസുകാര്‍ സദാചാരപൊലീസിങ് ആരോപിച്ച് അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.


കഴിഞ്ഞദിവസം അർധ രാത്രിയിലാണ് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ പൊലീസുകാര്‍ വീട്ടില്‍ കയറി പ്രതീഷിനെ മര്‍ദിക്കുകയും പിടിച്ചിറക്കികൊണ്ട് പോവുകയു ചെയ്തത്. സദാചാരലംഘനം നടക്കുന്നതായി ആരോപിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് അറസ്സെന്നാണ് പൊലീസ് വിശദീകരണം. നേരത്തെ അന്യായമായി അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ പ്രതീഷ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പൊലീസ് പ്രതികാരം തീര്‍ക്കുകയാണെന്ന് പ്രതീഷ് ആരോപിച്ചു. വിപിൻദാസ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് മര്‍ദിച്ചതെന്ന് പ്രതീഷ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 320