22 December, 2017 11:32:42 AM


എറണാകുളം പുതുവൈപ്പ് ഐഒസി പ്ലാന്‍റിനെതിരായ ഹര്‍ജി തള്ളി



കൊച്ചി: പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ  എല്‍ എന്‍ ജി പ്ലാന്‍റ് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന സമരസമിതിയുടെ ഹര്‍ജി ഹരിത ട്രൈബ്യണല്‍ തള്ളി. ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.പ്ലാന്‍റ്  നിര്‍മാണത്തിനെതിരെ പുതുവൈപ്പ് സമരസമിതിയാണ് ട്രൈബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഐ ഒ സിയുടെ പ്ലാന്‍റ് നിര്‍മാണം നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദമായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. 



എന്നാല്‍ ഇത് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചില്ലെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി. സമരസമിതിക്കു വേണ്ടി കെ യു  രാധാകൃഷ്ണന്‍, കെ എസ് മുരളി എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. പദ്ധതിയുമായി ഐ ഒ സിക്കു മുന്നോട്ടു പോകാമെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു. അതേസമയം പദ്ധതി നടപ്പാക്കരുതെന്ന ആവശ്യമാണ് തങ്ങള്‍ക്കുള്ളതെന്നും സമരവുമായി മുന്നോട്ടു പോകുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ പ്രതികരിച്ചു





Share this News Now:
  • Google+
Like(s): 246