22 December, 2017 11:18:44 AM


കായംകുളത്ത് ക്ഷേത്രത്തിൽ മോഷണം; കാണിക്ക വഞ്ചി കുത്തിത്തുറന്നു



കായംകുളം: ചേരാവള്ളി മുട്ടേത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്‍റെ കാണിക്ക വഞ്ചി കുത്തിത്തുറന്നാണ് മോഷ്ടാക്കൾ പണം അപഹരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ക്ഷേത്ര ഓഫീസ് മുറിയും ഉൗട്ടുപുരയും കുത്തിത്തുറക്കാൻ മോഷ്ടാക്കൾ ശ്രമം നടത്തിയതായും വഞ്ചിപ്പെട്ടി സമീപത്തെ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.



Share this News Now:
  • Google+
Like(s): 79