Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

22 December, 2017 11:11:18 AM


ജറുസലം: ഐക്യരാഷ്ട്രസഭയുടെ നടപടി അംഗീകരിക്കില്ലെന്ന് ഇസ്രയേൽ



ജറുസലം: ജ​റു​സ​ല​മി​നെ ഇ​സ്ര​യേ​ൽ ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ച്ച അ​മേ​രി​ക്ക​ൻ ന​ട​പ​ടി​യെ വോ​ട്ടി​നി​ട്ട് തള്ളിയ ഐക്യരാഷ്ട്രസഭയുടെ നടപടി അംഗീകരിക്കില്ലെന്ന് ഇസ്രയേൽ. ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസാണ് ഈ വിവരം വ്യക്തമാക്കിയത്. ജ​റു​സ​ല​മി​നെ ഇ​സ്ര​യേ​ൽ ത​ല​സ്ഥാ​ന​മാ​യി പ്രഖ്യാപിച്ച ട്രംപിന്‍റെ നടപടിയിൽ സന്തോഷമുണ്ടെന്നും ഇക്കാര്യത്തിൽ ഇസ്രയേലിനൊപ്പം നിന്ന മറ്റ് രാജ്യങ്ങളോട് നന്ദിയുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

വ്യാ​ഴാ​ഴ്ച ന​ട​ന്ന ജനറൽ അസംബ്ലിയുടെ അടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് ജ​റു​സ​ല​മി​നെ ഇ​സ്ര​യേ​ൽ ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ച്ച അ​മേ​രി​ക്ക​ൻ ന​ട​പ​ടി​യെ യു​എ​ൻ വോ​ട്ടി​നി​ട്ട് ത​ള്ളി​യ​ത്. അ​മേ​രി​ക്ക​യ്ക്കെ​തി​രാ​യ പ്ര​മേ​യം ഒ​മ്പ​തി​നെ​തി​രെ 128 വോ​ട്ടു​ക​ൾ​ക്കാ​ണ് പാ​സാ​യ​ത്. 35 രാ​ജ്യ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നും സ്വ​മേ​ധ​യാ വി​ട്ടു​നി​ന്നു. പ്ര​മേ​യ​ത്തെ ഇ​ന്ത്യ​യും അ​നു​കൂ​ലി​ച്ചു.

ഡി​സം​ബ​ർ ആ​റി​നാ​ണ് ട്രം​പ് ജ​റു​സ​ലം പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ജ​റു​സ​ല​മി​നെ ഇ​സ്ര​യേ​ൽ ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ച്ച​തി​നൊ​പ്പം ആ​റു​മാ​സ​ത്തി​ന​കം ടെ​ൽ അ​വീ​വി​ൽ​നി​ന്ന് യു​എ​സ് എം​ബ​സി ജ​റു​സ​ല​മി​ലേ​ക്കു മാ​റ്റാ​നും ഉ​ത്ത​ര​വാ​യി. ജ​റു​സ​ല​മി​ലേ​ക്കു എം​ബ​സി മാ​റ്റാ​ൻ 1995ൽ ​യു​എ​സ് നി​യ​മം പാ​സാ​ക്കി​യ​താ​ണ്. എ​ന്നാ​ൽ, പി​ന്നീ​ടു വ​ന്ന പ്ര​സി​ഡ​ന്‍റു​മാ​രെ​ല്ലാം എം​ബ​സി മാ​റ്റം പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 262