Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

22 December, 2017 09:52:02 AM


കിടപ്പറയില്‍ ഒളിഞ്ഞു നോക്കിയ അന്യ സംസ്ഥാന തൊഴിലാളിയെ കിണറ്റിൽ നിന്ന് പിടികൂടി




മാഹി: മദ്യലഹരിയില്‍ കിടപ്പറയില്‍ ഒളിഞ്ഞു നോക്കാന്‍ എത്തിയ അന്യസംസ്ഥന തൊഴിലാളിയെ നാട്ടുകാര്‍ പിടികുടി പോലീസില്‍ ഏല്‍പ്പിച്ചു. മാഹിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യലഹരിയില്‍ കിടപ്പറയില്‍ ഒളിഞ്ഞു നോക്കുന്നതിനിടയില്‍ അന്യസംസ്ഥാന തൊഴിലാളി വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതോടെ ബംഗ്ലാദേശ് സ്വദേശിയായ യുവാവ് ഇരുട്ടിന്റെ മറവിലേയ്ക്ക് ഓടി. പിന്നാലെ വീട്ടുകാരും നാട്ടുകാരും എത്തി എങ്കിലും പിടികൂടന്‍ കഴിഞ്ഞില്ല.


ഈ സമയം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കിണറിനടുത്തുന്നു വലിയ ശബ്ദം കേട്ടു. നാട്ടുകാരും വീട്ടുകാരും വന്നു നോക്കിയപ്പോള്‍ കിണറ്റില്‍ പ്രതി കിടക്കുന്നു. കയര്‍ നല്‍കി ഇയാളെ പുറത്ത് എത്തിച്ചു. ഈ സമയം സംഭവ സ്ഥലത്തു തടിച്ചുകൂടിയ നാട്ടുകാര്‍ ഇയാളെ ചെറുതായി ഒന്നു പെരുമാറുകയും ചെയ്തു. സംഭവമറിഞ്ഞു സ്ഥലത്ത് എത്തിയ പള്ളൂര്‍ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.



Share this News Now:
  • Google+
Like(s): 78