21 December, 2017 03:36:12 PM


മദ്യത്തിനും ലഹരിക്കുമെതിരെ ക്യാമ്പെയിനുമായി മദ്യനിരോധന സമിതി



കാസര്‍കോട്: 'ലഹരി വിമുക്ത വിദ്യാലയം, പ്രതീക്ഷയുടെ കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി കേരള മദ്യനിരോധന സമിതി ലഹരി വിരുദ്ധ ക്യാമ്ബെയിന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളുടെ യൗവ്വനം മദ്യത്തിലും ലഹരിയിലും കുതിര്‍ന്നിരിക്കുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

കലാലയങ്ങളിലെ ലഹരി നിര്‍മ്മാര്‍ജ്ജനത്തിന് വിഷയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, മദ്യ വിരുദ്ധ നിയമങ്ങള്‍ കര്‍ശനമാക്കുക, മാനന്തവാടി മദ്യഷോപ്പിന് മുന്നിലെ ആദിവാസികളുടെ സമരം ഒത്തുതീര്‍പ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സമരരംഗത്തിറങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ കെ.പി ദുര്യോദനന്‍, കെ സോമശേഖരന്‍ നായര്‍, മുഹമ്മദ് ഇല്ല്യാസ്, വള്ളക്കടവ് ജയകുമാര്‍, സി.വി.ആര്‍ പുരം രാജശേഖരന്‍ സംബന്ധിച്ചു.




Share this News Now:
  • Google+
Like(s): 95