21 December, 2017 02:21:23 PM


മെല്‍ബണില്‍ കാല്‍നട യാത്രക്കാര്‍ക്കു നേരെ കാര്‍ പാഞ്ഞുകയറി; 12 പേര്‍ക്ക് പരിക്ക്



മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ബെല്‍ബണില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ ഒരു പ്രീ സ്കൂള്‍ വിദ്യാര്‍ത്ഥിയുമുണ്ട്. പ്രദേശിക സമയം വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.വെള്ളനിറത്തിലുള്ള സുസുക്കി എസ്യുവിയാണ് അപകടമുണ്ടാക്കിയത്.


കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റു ചെയ്തു. മനഃപൂര്‍വ്വം അപകടമുണ്ടാക്കിയതാണോ എന്ന് പറയാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചു.അമിത വേഗതയില്‍ പാഞ്ഞുവന്ന കാറാണ് അപകടമുണ്ടാക്കിയതെന്ന് ഒരു ദൃക്സാക്ഷി സ്കൈ ന്യുസ് ഓസ്ട്രേലിയ എന്ന മാധ്യമത്തോട് വെളിപ്പെടുത്തി. വാഹനം ഇടിച്ചുകയറിയതോടെ ജനങ്ങള്‍ നിലവിളിച്ചുകൊണ്ട് ചിതറിയോടിയെന്നും മറ്റൊരു ദൃക്സാക്ഷി വ്യക്തമാക്കി.ജനുവരിയില്‍ മെല്‍ബണിലുണ്ടായ സമാനമായ അപകടത്തില്‍ ആറു പേരാണ് മരിച്ചത്.



Share this News Now:
  • Google+
Like(s): 102