21 December, 2017 10:44:54 AM


ഓഖി ദുരന്തം : കണ്ണൂരില്‍ നിന്നും ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി



കണ്ണൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.കണ്ണൂര്‍ ഏഴിമലയില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.മൃതദേഹം അഴീക്കല്‍ ഹാര്‍ബറിലേക്ക് കൊണ്ടുവന്ന ശേഷം ആശുപത്രിയിലേക്ക് മാറ്റും.ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 75 ആയി.ബുധനാഴ്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലാണ് മൃതദേഹം കണ്ടെത്തിയത്.


ചീഞ്ഞ് അഴുകിയ നിലയിലായിരുന്നു മൃതദേഹം. ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.കാസര്‍ഗോഡ് തീരത്തു നിന്നാണ് മറ്റൊരു മൃതദേഹം ലഭിച്ചത്.ബേപ്പൂരില്‍ നിന്നും തിരച്ചിലിന് പോയ സംഘമാണ് മൃതദേഹം കണ്ടെത്തിയത്.



Share this News Now:
  • Google+
Like(s): 84